ഡാളസ്:അതിരു കല്ലുകൾ പാകി പദ്ധതി പ്രദേശത്തിന്റെ അലയ്ൻമെൻറ് തിട്ടപ്പെടുത്തുന്നതിനുള്ള സ്വകാര്യ ഏജൻസിയെ കണ്ടെത്തുന്നതിന് കെഎസ്ഐഡിസിപ്രാഥമിക ടെൻഡർ വിളിച്ചു. ടെൻഡർ യഥാ സമയം നടപ്പിലായാൽ അലയ്ൻമെൻ്റ് ജോലികൾ നവംബറിൽ ആരംഭിക്കാൻ കഴിയും.ഒക്ടോബർ 21ന് മുൻപ് ഇ – ടെൻഡർ ഓൺലൈനായി സമർപ്പിക്കണമെന്നാണ് പരസ്യത്തിലുള്ളത്. ടെൻഡർ ഉറപ്പിച്ചാൽ പണി ഏറ്റെടുക്കുന്നവർ ബിലീവേഴ്സ് ചർച്ചിൻ്റെ കൈവശമുള്ള എസ്റ്റേറ്റിൻ്റെ അതിരുകളിലും സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കുന്ന സ്ഥലത്തിൻ്റെ അതിരുകളിലും സർവേ പ്ലാൻ അനുസരിച്ച് സർവേ കല്ലുകൾ പാകിയാൽ മാത്രമേ സ്ഥലം എറ്റെടുക്കലിനായുള്ള അന്തിമ വിജ്ഞാപനം നടക്കൂ.
നവംബർ അവസാനത്തോടുകൂടി അന്തിമ വിജ്ഞാപനം നൽകുമെന്നാണ് പ്രതീക്ഷ. 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമാണ് ഭൂമിയേറ്റെടുക്കൽ നടപടി.
വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ട ഭൂമിയിൽ സാമൂഹികാഘാത പഠനത്തിന് പുറമെ വിവരശേഖരണ യജ്ഞവും നടത്തിയിരുന്നു. ഓരോ വീടുകളിലുമുള്ള അംഗങ്ങൾ, സ്ഥലത്തിന്റെ അളവ്, അംഗങ്ങളുടെ തൊഴിൽ, ഭൂമിയേറ്റെടുപ്പിൽ കുടുംബാംഗങ്ങളുടെ ആശങ്ക, ആവശ്യപ്പെടുന്ന നഷ്ടപരിഹാരം തുടങ്ങിയവ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മാനേജ്മെൻറ്റ് ഡവലപ്പ്മെന്റ് നടത്തിയ പഠനത്തിലൂടെ കണ്ടെത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
സ്ഥലം ഉറപ്പാക്കിയാൽ തുടർന്ന് കേന്ദ്ര സിവിൽ വ്യോമയാനം, വനം പരിസ്ഥിതി തുടങ്ങിയ വകുപ്പുകളുടെ പരിശോധന ആവശ്യമായി വരും. ഇതിനായുള്ള അപേക്ഷകൾ നൽകുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ അനുമതി ലഭിക്കണമെങ്കിൽ 3500 മീറ്ററുള്ള റൺവേ ആവശ്യമാണ്.വിമാനത്താവള പദ്ധതിക്കായി ബിലീവേഴ്സ് ചർച്ചിൻ്റെ കൈവശമുള്ള 2500 ഏക്കർ വ്യാപിച്ചു കിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് പൂർണമായി ഏറ്റെടുത്തലും കുറെ കൂടി സ്ഥലം വേണ്ടി വരുമെന്നാണ് കണക്ക്. തികയാതെ വരുന്നസ്ഥലം സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കാനാണ് സർക്കാരിന്റെ ഉദ്ദേശം.
സ്ഥലം ഉടമകൾക്ക് നഷ്ടപരിഹാര പാക്കേജ് നിർണ്ണയിക്കുക, തൊഴിലാളികളെ പുനരധിവസിപ്പിക്കുക തുടങ്ങിയ ഭാരിച്ച നടപടികളും നടത്തേണ്ടതുണ്ട്.
358 ഭൂഉടമകൾ , 149 വാർപ്പ് കെടിടങ്ങൾ 74 ഷീറ്റ് അടിച്ച കെട്ടിടങ്ങൾ 30 ഓടിട്ട ഓടിട്ട കെട്ടിടങ്ങൾ ചെറുവള്ളി എസ്റ്റേറ്റിലെ അന്തേവാസികളായവരുടെ 221 ലയങ്ങളുമാണ് ഈ പദ്ധതിക്കു വേണ്ടി ഏറ്റെടുക്കുവാനുള്ള റിപ്പോർട്ട്. സ്ഥലം എടുപ്പ് അന്തിമ വിജ്ഞാപനം നടന്നാൽ ശബരിമല അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ പദ്ധതി പ്രവർത്തങ്ങൾ വളരെ വേഗത്തിൽ നടക്കുമെന്നാണ് സൂചന.
Wow – holding my breath to be able to land at this airport – sooner the better for an old geezer – thanks
Also make sure to have an infrastructure good enough for me to drive to Vadaserikara in about 30 mins. Thanks