മലപ്പുറം: റെയിൽ ഗതാഗത സൗകര്യങ്ങൾ സാധാരണ ജനങ്ങൾക്ക് അപ്രാപ്യമാക്കുന്ന നരേന്ദ്ര മോഡി സർക്കാറിന്റെ നടപടികൾക്കെതിരെ വെൽഫെർ പാർട്ടി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാനപ്പെട്ട ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടക്കുറിക്കുന്നത് ജനങ്ങൾക്ക് ദുരിതമുണ്ടാക്കുന്നതാണ്. നിലവിൽ ആവശ്യത്തിന് സീറ്റുകൾ ലഭിക്കാതെ പ്രയാസപ്പെടുന്ന സാധാരണക്കാർക്ക് കൂടുതൽ ദുരിതം ഉണ്ടാക്കുന്നതാണ് ഈ നടപടി. സ്ലീപ്പർ കോച്ചുകൾ നിർത്തി എസി കോച്ചുകൾ വർദ്ധിപ്പിച്ച നടപടി പിൻവലിക്കുക, ലോക്കൽ ട്രെയിനുകളുടെ പേര് എക്സ്പ്രസാക്കി ചാർജ് വർദ്ധിപ്പിച്ച നടപടികൾ പിൻവലിക്കുക, രാജ്യറാണി കന്യാകുമാരി വരെ നീട്ടുക, നിലമ്പൂർ ഷൊർണൂർ പാതയിൽ പുതിയ ട്രെയിൻ അനുവദിക്കുക, നിലമ്പൂർ നെഞ്ചൻകോട് റെയിൽവേ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് 2023 ഒക്ടോബർ 16 തിങ്കൾ വൈകുന്നേരം 04 ന് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നത്.
വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെ പി, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് അതീഖ്, മലപ്പുറം മണ്ഡലം പ്രസിഡന്റ് ശരീഫ്, പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ തുടങ്ങിയവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.