ന്യൂഡൽഹി : ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള ഷെഡ്യൂൾ ചെയ്തിരുന്ന വിമാനങ്ങളുടെ സസ്പെൻഷൻ ഒക്ടോബർ 18 വരെ നീട്ടി എയർ ഇന്ത്യ.
ടെൽ അവീവിലേക്ക് സാധാരണയായി അഞ്ച് പ്രതിവാര ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റുകൾ ഒക്ടോബർ 14 വരെ നിർത്തിവെച്ചിരുന്നു.
ടെൽ അവീവിലേക്കും പുറത്തേക്കും ഷെഡ്യൂൾ ചെയ്തിരുന്ന വിമാനങ്ങൾ ഒക്ടോബർ 18 വരെ നിർത്തിവച്ചതായി ശനിയാഴ്ചയാണ് ഒരു എയർലൈൻ ഉദ്യോഗസ്ഥൻ പറഞ്ഞത്. ആവശ്യാനുസരണം ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ കാരിയർ ചാർട്ടേഡ് ഫ്ലൈറ്റുകൾ നടത്തുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
സാധാരണയായി, എയർ ഇന്ത്യ ദേശീയ തലസ്ഥാനത്ത് നിന്ന് ടെൽ അവീവിലേക്ക് ആഴ്ചയിൽ അഞ്ച് വിമാനങ്ങൾ നടത്തുന്നുണ്ട്. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്.
ഇസ്രായേലിൽ നിന്ന് തിരികെ വരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ കൊണ്ടുവരാൻ സർക്കാർ ആരംഭിച്ച ഓപ്പറേഷൻ അജയ് പ്രകാരം, എയർലൈൻ ഇതുവരെ രണ്ട് വിമാനങ്ങൾ സർവീസ് നടത്തി.