ജിദ്ദ: ഇസ്രയേലും ഹമാസും തമ്മില്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിക്കാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ്
ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒഐസി) ഒരുങ്ങുന്നു. ബുധനാഴ്ച സൗദിയിലെ ജിദ്ദയിലാണ് യോഗം. അസോസിയേഷന്റെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന സൗദി അറേബ്യയുടെ ക്ഷണപ്രകാരമാണ് മന്ത്രിതലത്തില്‍ അടിയന്തര യോഗം ചേരാന്‍ അറബ് രാജ്യങ്ങള്‍ തീരുമാനിച്ചത്.
ഗാസയിലെ പ്രതിരോധമില്ലാത്ത സാധാരണക്കാര്‍ക്ക് നേരെയുള്ള ഭീഷണികളും സൈനിക വിപുലീകരണവും യോഗത്തിന്റെ
ശ്രദ്ധാകേന്ദ്രമാകും. ഗാസയിലും പരിസര പ്രദേശങ്ങളിലും സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും അതിനാല്‍
സൈനിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ അടിയന്തര യോഗം ചേരാന്‍ തീരുമാനിച്ചതായും
ഒഐസി ഭാരവാഹികള്‍ അറിയിച്ചു.
യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ മുന്നറിയിപ്പുകള്‍ ഇസ്രായേല്‍ അവഗണിക്കുകയാണെന്ന് ഒഐസി
നിരീക്ഷിക്കുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി ആവശ്യപ്പെട്ടു. 57 അംഗരാജ്യങ്ങളുള്ള യുഎന്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയാണ് ഒഐസി. മുസ്ലീം ലോകത്തിന്റെ കൂട്ടായ ശബ്ദമെന്നാണ് സംഘടന സ്വയം വിശേഷിപ്പിക്കുന്നത്.
അതേസമയം, ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഹമാസ് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അറിയിച്ചു. ഹമാസിന്റെ
ആക്രമണം ആസൂത്രണം ചെയ്ത കമാന്‍ഡോ സേനയുടെ തലവന്‍ അലി ഖാദിയും മിസൈല്‍, റോക്കറ്റ് ആക്രമണങ്ങളുടെ മുഖ്യ
സൂത്രധാരന്‍ മുറാദ് അബു മുറാദുമാണ് കൊല്ലപ്പെട്ടത്.