കൊല്ലം: നെടുമ്പന പഞ്ചായത്ത് 18-ാം വാർഡ് എ.ഡി.എസ് വാർഷികം നവജീവൻ അഭയകേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫൈസൽ കുളപ്പാടം ഉൽഘാടനം ചെയ്തു. അമ്മമാരെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും കുടുംബശ്രീയുടെ പ്രവർത്തനങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. വാർഡ് മെമ്പർ ശിവദാസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സി.ഡി.എസ് മെമ്പർ സീന സ്വാഗതം ആശംസിച്ചു. എ.ഡി എസ് സെക്രട്ടറി ശൈലജ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു,ഷീല ടീച്ചർ, രജിത എന്നിവർ ആശംസകൾ അറിയിച്ചു. പ്രസിഡൻറ് ഷീജ കൃതജ്ഞത നടത്തി സമാപനം നിർവഹിച്ച് നവജീവൻ അഭയകേന്ദ്രം റസിഡൻസ് മാനേജർ അബ്ദുൽ മജീദ് സംസാരിച്ചു. കുട്ടികളുടെയും അമ്മമാരുടെയും വിവിധ കുടുംബശ്രീ അംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറി.
More News
-
നാഷണൽ യൂത്ത് ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി പുനർസംഘടിപ്പിച്ചു
ഒറ്റപ്പാലം : ഒറ്റപ്പാലം സേട്ട് സാഹിബ് സെന്ററിൽ വെച്ച് നടത്തിയ നാഷണൽ യൂത്ത് ലീഗ് (എൻ വൈ എൽ) ജില്ലാ പ്രവർത്തക... -
ഭരണഘടനാ ശിൽപിയെ അപഹസിച്ച അമിത് ഷാ രാജിവെക്കുക: വെൽഫെയർ പാർട്ടി
മക്കരപ്പറമ്പ: ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിത് പിന്നോക്ക ന്യൂനപക്ഷ സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചും രാജ്യത്ത് നിന്ന് ജാതിയതയുടെ ഉച്ചനീചത്വ സംസ്കാരത്തെ നിഷ്കാസനം... -
മാത്യു തോമസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “നൈറ്റ് റൈഡേഴ്സ്” ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു: സംവിധാനം നൗഫൽ അബ്ദുള്ള
അനുരാഗ കരിക്കിൻ വെള്ളം, സുഡാനി ഫ്രം നൈജീരിയ, കെട്ടിയോളാണ് എന്റെ മാലാഖ, ഗ്രേറ്റ് ഫാദർ തുടങ്ങി 35 ൽപരം ചിത്രങ്ങളുടെ ചിത്രസംയോജകൻ...