മുട്ടാർ : സാമൂഹിക – സാംസ്ക്കാരിക – രാഷ്ടീയ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ചീരംവേലിൽ അഡ്വ.ബിജു സി. ആൻ്റണി (53) അന്തരിച്ചു.മ്യതദേഹം ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്ക്കാരം ഒക്ടോബർ 19 വ്യാഴാഴ്ച 2.30ന് മുട്ടാർ സെൻ്റ് ജോർജ് പള്ളിയിൽ.
ഭാര്യ:തൃക്കൊടിത്താനം മുട്ടത്തുപാറ കുടുംബാംഗം റിൻസി (അദ്ധ്യാപിക, സെൻ്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നീരേറ്റുപുറം)
മക്കൾ: അരുൺ ആൻ്റണി ബിജു (വിദ്യാർത്ഥി, ഈസ്റ്റ് – വെസ്റ്റ് നഴ്സിംഗ് കോളജ്, ബാഗ്ലൂർ), അഖിൽ ചാക്കോ ബിജു (വിദ്യാർത്ഥി, സെൻ്റ് ഗിറ്റ്സ് എൻഞ്ചിനീയറിംഗ് കോളജ്, പത്താമുട്ടം), അമൽ സ്ക്കറിയ ബിജു (വിദ്യാർത്ഥി, സെൻ്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നീരേറ്റുപുറം).
കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബിജു സി ആൻ്റണിയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി, മന്ത്രി റോഷി അഗസ്റ്റിൻ, ജോബ് മൈക്കിൾ എം.എൽ എ , തോമസ് കെ. തോമസ് എം.എൽ .എ ജില്ലാ പ്രസിഡൻ്റ് വി.സി ഫ്രാൻസിസ്,കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസഫ് കെ. നെല്ലുവേലി, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു,തിരുവല്ല ബാർ അസോസിയേഷൻ പ്രസിഡൻ്റ് മനോജ് മാത്യൂ,സെക്രട്ടറി എ. രമേശ്, അഡ്വ.ഉമ്മൻ എം.മാത്യൂ, പമ്പ ബോട്ട്റേസ് ക്ലബ് ചെയർമാൻ വിക്ടർ ടി. തോമസ് ,ലയൺസ് ക്ലബ് എടത്വ ടൗൺ പ്രസിഡൻ്റ് ബിൽബി മാത്യൂ കണ്ടത്തിൽ, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുള, എടത്വ വികസന സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം, എടത്വ വൈ എം സി എ പ്രസിഡൻ്റ് അഡ്വ.ഐസക്ക് രാജു ,സെക്രട്ടറി പ്രസാദ് വർഗ്ഗീസ് ,കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് ,സെക്രട്ടറി അഡ്വ വിനോദ് വർഗ്ഗീസ്,കുട്ടനാട് സാംസ്ക്കാരിക വേദി പ്രസിഡൻ്റ് പിയൂഷ് പ്രസന്നൻ , ആൽഫാ പാലിയേറ്റീവ് കെയർ കുട്ടനാട് ലിങ്ക് വർക്കിങ്ങ് പ്രസിഡൻ്റ് സുഷമ്മ സുധാകരൻ, സെക്രട്ടറി എം.ജി കൊച്ചുമോൻ,തലവടി ചുണ്ടൻ വള്ള സമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ, സെക്രട്ടറി ജോജി വയലപള്ളി, എടത്വ സെൻ്റ് അലോഷ്യസ് കോളജ് ഫോർമർ യൂണിയൻ മെംമ്പേഴ്സ് ഫോറം പ്രസിഡൻ്റ് സോണൽ നെറോണ, ജനറൽ കൺവീനർ വർഗ്ഗീസ് എടത്വ എന്നിവർ അനുശോചിച്ചു.
സെൻ്റ് അലോഷ്യസ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കിയതിന് ശേഷം കേരള ലോ അക്കാഡമിയിൽ നിന്നും എൽ.എൽ.ബി ബിരുദം നേടി.
യൂത്ത് ഫ്രണ്ട്, കെ.എസ്.സി ആലപ്പുഴ ജില്ലാ പ്രസിഡൻറും സംസ്ഥാന ജനറൽ സെക്രട്ടറി , വൈ.എം.സി. എ മുട്ടാർ പ്രസിഡൻ്റ്,പമ്പാ ബോട്ട് റേസ് ക്ലബ് ജനറൽ കൺവീനർ, മുട്ടാർ ലയൺസ് ക്ലബ് ജനറൽ സെക്രട്ടറി ,ജനകീയ ജാഗ്രത സമിതി കുട്ടനാട് താലൂക്ക് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് മിത്രക്കരി ഡിവിഷനിൽ നിന്ന് മത്സരിച്ചിരുന്നു.