ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ രാജേന്ദ്ര സിംഗ് ബിധുരി ഒരാളുടെ തലപ്പാവ് ചവിട്ടിത്തെറിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ, ആ പ്രവര്‍ത്തിയെ അപലപിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി. “എംഎൽഎ ആ മനുഷ്യന്റെ തലപ്പാവ് എറിഞ്ഞതുപോലെ തന്നെ കോൺഗ്രസ് സർക്കാരിനെയും അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന്” അവര്‍ പറഞ്ഞു.
ഒരു വശത്ത് കോൺഗ്രസ് ജൻ സമ്മാൻ ജയ് രാജസ്ഥാൻ എന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ, മറുവശത്ത്, അവരുടെ എംഎൽഎ തലപ്പാവ് വലിച്ചെറിഞ്ഞ് മനുഷ്യനെ അപമാനിക്കുകയാണെന്ന് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ സിപി ജോഷി പറഞ്ഞു.
“ഇത് ഒരു ഉദാഹരണം മാത്രമാണ്, കർഷകരും യുവാക്കളും സ്ത്രീകളും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും അപമാനിക്കാൻ കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസ് പ്രവർത്തിക്കുന്നു. രാജസ്ഥാനിൽ, തലപ്പാവ് അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ഒരു ജനപ്രതിനിധി തലപ്പാവ് ചവിട്ടുന്നത് അപലപനീയമാണ്. അഞ്ച് വർഷമായി കോൺഗ്രസ് ഒരു ജോലിയും ചെയ്തിട്ടില്ല, ഒരാൾ ജനപ്രതിനിധിയുടെ അടുത്ത് പരാതിയുമായി ചെന്നാൽ അവർ മോശമായി പെരുമാറും. അവരുടെ മുഴുവൻ ശ്രദ്ധയും അഴിമതിയിലും പോക്കറ്റ് നിറയ്ക്കുന്നതിലുമാണ്,” ജോഷി കൂട്ടിച്ചേർത്തു.
“പൊതുജനങ്ങളെ സംരക്ഷിക്കാൻ വേണ്ടിയുള്ള ആഭ്യന്തര മന്ത്രാലയം, അധികാരം സംരക്ഷിക്കാൻ വേണ്ടി മാത്രം മുഖ്യമന്ത്രി ദുരുപയോഗം ചെയ്തു. കാര്യക്ഷമതയില്ലാത്തതും ഉപയോഗശൂന്യവുമായ ഈ സർക്കാരിനെ വേരോടെ പിഴുതെറിയാൻ സംസ്ഥാനത്തെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു, ”അദ്ദേഹം പറഞ്ഞു.
“അധികാരത്തിൽ വന്നതിന് ശേഷം, കോൺഗ്രസ് നേതാക്കൾ തങ്ങളെ ഇംഗ്ലീഷ് വൈസ്രോയിമാരായി കണക്കാക്കാൻ തുടങ്ങുകയാണ്.. ഇനിയും ദിവസങ്ങൾ ബാക്കിയില്ല, തിരഞ്ഞെടുപ്പിൽ അവരുടെ ഹാംഗ് ഓവർ കുറയും,” കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു.
അതേസമയം, തന്റെ പ്രതിച്ഛായ തകർക്കാൻ ആളുകൾ ഗൂഢാലോചനപരമായി വീഡിയോ എഡിറ്റ് ചെയ്ത് വൈറൽ ആക്കുകയാണെന്ന് രാജസ്ഥാൻ എംഎൽഎ രാജേന്ദ്ര സിംഗ് ബിധുരിപറഞ്ഞു. “വീഡിയോ 21-10-2021 മുതലുള്ളതാണ്, വീഡിയോയിലുള്ളത് ലോഭി റാമും അദ്ദേഹത്തിന്റെ മകനുമാണ്, ഇവർക്കെതിരെ 16-07-2021-ന് പോലീസ് സ്റ്റേഷനിൽ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
Viral video: Congress MLA kicks elderly man's turban
Video of #Congress MLA Rajendra Singh Bidhuri from Begusarai in the spotlight.
In 2021, the elderly man's turban was kicked when he approached for his son's job. This is a stark example of how some politicians treat… pic.twitter.com/NDFbo1xlgd— Anil Tiwari (@Anil_Kumar_ti) October 17, 2023
मेरी छवि को धूमिल करने के लिए लोग षड्यन्त्र पूर्वक जो वीडियो एडिट करके वायरल कर रहे है || उसकी सचाई ये है की ये वीडियो 21-10-2021 का है व वीडियो में आ रहा व्यक्ति लोभी राम और उसके पुत्र जिस के ख़िलाफ़ पारसोली थाने में 16-07-2021 को रेप का केस दर्ज हुआ था । वह हर जगह आ कर पगड़ी रख pic.twitter.com/PGKHcOwGHJ
— Rajendra Singh Bidhuri (@BidhuriRajendra) October 17, 2023