ന്യൂയോർക്ക്. ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. പലസ്തീൻ സിവിലിയൻമാരുടെ കൊലപാതകം തന്നെ ഭയപ്പെടുത്തിയെന്ന് ഗുട്ടെറസ് പറഞ്ഞു. നൂറു കണക്കിന് ഫലസ്തീൻ പൗരന്മാരുടെ മരണത്തിന് കാരണമായ ഗാസയിലെ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തെ ഐക്യരാഷ്ട്രസഭ ശക്തമായി അപലപിക്കുകയും, സംഭവത്തിൽ ഞാൻ അഗാധമായി ഭയക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രിയും മെഡിക്കൽ ഉദ്യോഗസ്ഥരും അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴിൽ സംരക്ഷിക്കപ്പെടുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.
I am horrified by the killing of hundreds of Palestinian civilians in a strike on a hospital in Gaza today, which I strongly condemn. My heart is with the families of the victims. Hospitals and medical personnel are protected under international humanitarian law.
— António Guterres (@antonioguterres) October 17, 2023
അതേസമയം, ചൊവ്വാഴ്ച ഗാസയിലെ ആശുപത്രിയിൽ സ്‌ഫോടനം നടന്ന് നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തി.
‘ഗാസ സ്‌ഫോടനത്തിന് ഉത്തരവാദി ഇസ്ലാമിക് ജിഹാദ്’
ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രവർത്തന സംവിധാനങ്ങൾ സൂചിപ്പിക്കുന്നത് ഭീകരരാണ് ഗാസയിലേക്ക് റോക്കറ്റുകൾ തൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പരാജയപ്പെട്ട റോക്കറ്റ് വിക്ഷേപണത്തിന് ഉത്തരവാദി ഇസ്ലാമിക് ജിഹാദാണെന്ന് ഒന്നിലധികം സ്രോതസ്സുകളിൽ നിന്നുള്ള ഇന്റലിജൻസ് തെളിയിച്ചതായി നെതന്യാഹു പറഞ്ഞു.
ഗാസയിലെ ആശുപത്രി ആക്രമിച്ച ഭീകരർ അവരാണെന്ന് ലോകം മുഴുവൻ അറിയണമെന്നും നെതന്യാഹു എക്സില്‍ കുറിച്ചു. ഐഡിഎഫ് ആശുപത്രി ആക്രമിച്ചിട്ടില്ല.
ഗാസ ആക്രമണത്തെ ലോകമെമ്പാടും അപലപിച്ചു
ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിന് ശേഷം ലോകമെമ്പാടും അപലപിക്കപ്പെട്ടു. ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ തനിക്ക് അതിയായ ദുഃഖവും രോഷവും ഉണ്ടെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. “ഗാസയിലെ അൽ അഹ്‌ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്‌ഫോടനത്തിലും അതിന്റെ ഫലമായി ഉണ്ടായ ഭയാനകമായ ജീവഹാനിയിലും ഞാൻ രോഷാകുലനും ദുഃഖിതനുമാണ്,” വൈറ്റ് ഹൗസ് പത്രക്കുറിപ്പിൽ പറഞ്ഞു.
വാർത്ത അറിഞ്ഞയുടൻ യുഎസ് പ്രസിഡന്റ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനെയും വിളിച്ച് ചർച്ച നടത്തി. ഈ വാർത്ത കേട്ടയുടനെ ഞാൻ ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവുമായും ഇസ്രായേൽ പ്രധാനമന്ത്രിയുമായും സംസാരിച്ചുവെന്ന് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.
‘ഐഡിഎഫ് ആശുപത്രികളെ ലക്ഷ്യമിടുന്നില്ല’
അതേസമയം, ഐഡിഎഫ് ആശുപത്രികളെ ലക്ഷ്യമിടുന്നില്ലെന്ന് ചൊവ്വാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വക്താവ് ടാൽ ഹെൻറിച്ച് പറഞ്ഞു. “ഞങ്ങൾ ഹമാസിന്റെ ശക്തികേന്ദ്രങ്ങളും ആയുധ സംഭരണ കേന്ദ്രങ്ങളും തീവ്രവാദ താവളങ്ങളും മാത്രമാണ് ലക്ഷ്യമിടുന്നത്,” അദ്ദേഹം പറഞ്ഞു.
ഗാസ സിറ്റിയിലെ അൽ-അഹ്‌ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 200 മുതൽ 300 വരെ ആളുകൾ കൊല്ലപ്പെട്ടതായി പ്രാഥമിക കണക്കുകൾ സൂചിപ്പിച്ചതായി ഫലസ്തീൻ വൃത്തങ്ങൾ പറഞ്ഞതിന് പിന്നാലെയാണ് ഹെൻറിച്ച് തന്റെ അഭിപ്രായപ്രകടനം നടത്തിയത്.
ഗാസ ആരോഗ്യ മന്ത്രാലയ സ്രോതസ്സുകൾ പ്രകാരം, കുറഞ്ഞത് 500 മരണങ്ങളെങ്കിലും ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ട് വകുപ്പുകളുടെയും ചുമതല ഹമാസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഗാസയിലെ ഒരു ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിന്റെ റിപ്പോർട്ട് ഇപ്പോഴും അവലോകനത്തിലാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.