ഡാളസ്: പരേതനായ കണ്ണന്താനത്തു മാത്യു ജോസഫിന്റെ ഭാര്യ ശ്രീമതി മേരിക്കുട്ടി ജോസഫ് (76) ഡാളസിൽ അന്തരിച്ചു. കോട്ടയം ചിങ്ങവനം അമ്പഴത്തുങ്കൽ കുടുംബാംഗമാണ്. ഹൈസ്കൂൾ അദ്ധ്യാപികയായിരുന്ന അവർ 1974 മുതൽ 2002-ൽ വിരമിക്കുന്നതുവരെ ഭർത്താവിനൊപ്പം സാംബിയയിലും ദക്ഷിണാഫ്രിക്കയിലും ജോലി ചെയ്തിരുന്നു. കേരളത്തിലെ റാന്നി സെന്റ് തോമസ് വലിയപള്ളിയിലെ അംഗമാണ്.
മക്കൾ: ഡോ. ആശാ ജേക്കബ് – ഡോ. ജേക്കബ് ചെമ്മലക്കുഴി (ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ചർച്ച് ഡാളസ്),
നമ്രത – മാത്യു കണ്ണന്താനത്തു റാന്നി (സിഡ്നി ഓസ്ട്രേലിയ).
കൊച്ചുമക്കൾ: ആഷ്ലി ചെമ്മലക്കുഴി, മിയ കണ്ണന്താനത്ത്, ഐഡൻ കണ്ണന്താനത്ത്
പൊതുദര്ശനവും സംസ്കാര ശുശ്രൂഷയും: ഒക്ടോബർ 21, ശനിയാഴ്ച രാവിലെ 10:00 മുതൽ (സെന്റ് തോമസ് ക്നാനായ പള്ളി. 727 മെട്ക്കർ സ്ട്രീറ്റ്, ഇർവിംഗ്, ടെക്സാസ്).