സ്റ്റുഡന്റസ് ഇസ്ലാമിക് ഓർഗനൈസേഷന്റെ നാൽപത്തി ഒന്നാം വാർഷിക ദിനം ആചരിച്ചു. മലപ്പുറത്തെ മലബാർ ഹൗസിൽ വെച്ച് നടന്ന ജില്ലാതല ഉദ്ഘാടനത്തിൽ ജില്ലാ പ്രസിഡന്റ് തഹ്സീൻ മമ്പാട് പതാകയുയർത്തി പ്രവർത്തകരോട് സംസാരിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടായി വിദ്യാർഥി പക്ഷത്തുനിന്നുകൊണ്ട് നീതി നിഷേധിക്കപ്പെടുന്നവരുടെയും അവകാശങ്ങൾ ഹനിക്കപ്പെടുന്നവരുടെയും ശബ്ദമായി തെരുവുകളിലും കലാലയങ്ങളിലും എസ്.ഐ.ഒ സജീവ സാന്നിധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജില്ലാ-ഏരിയാ നേതാക്കൾ പതാകയുയർത്തി.
More News
-
ഫലസ്തീൻ വംശഹത്യക്കെതിരെ ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക: എസ്.ഐ.ഒ
ഫലസ്തീനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരവംശഹത്യയിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ മലപ്പുറം മഞ്ചേരിയിൽ ‘ആർടൂഫാൻ’ എന്ന പേരിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. തെരുവുനാടകം, കോൽക്കളി,... -
സംഘ്പരിവാറിന് വിടുപണി ചെയ്യുന്ന പിണറായി രാജിവെക്കണം: എസ്.ഐ.ഒ
മലപ്പുറം ജില്ലയെ ഭീകരവൽക്കരിക്കാനുളള പിണറായി സർക്കാർ – പൊലീസ് കൂട്ടുക്കെട്ടിന്റെ ഗൂഢാലോചനയിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മലിൽ... -
ബാബരിയുടെ ഓർമകൾ: വംശീയ വിരുദ്ധ പോരാട്ടങ്ങൾക്ക് നിത്യ പ്രചോദനം; എസ്. ഐ. ഒ മേഖല സമ്മേളനം
കരുനാഗപ്പള്ളി : ബാബരിയുടെ ഓർമകൾ സമകാലിക സാമൂഹിക പ്രതിരോധങ്ങൾക്കും വംശീയ വിരുദ്ധ പോരാട്ടങ്ങൾക്കും നിത്യപ്രചോദനമാണെന്ന് എസ്. ഐ. ഒ. കൊല്ലം ജില്ല...