ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് നേപ്പാൾ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ നേപ്പാളിലെത്തി

ന്യൂഡൽഹി: ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാല് നേപ്പാൾ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കാഠ്മണ്ഡുവിലെത്തിച്ചു. നാരായൺ പ്രസാദ് ന്യൂപനെ, ലോകേന്ദ്ര സിംഗ് ധാമി, ദിപേഷ് രാജ് ബിസ്ത, ആശിഷ് ചൗധരി എന്നിവരുടെ മൃതദേഹങ്ങളാണ് കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയത്.

നേപ്പാൾ വിദേശകാര്യ മന്ത്രിയും നേപ്പാളിലെ ഇസ്രായേൽ അംബാസഡറും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും മൃതദേഹങ്ങൾ ഏറ്റു വാങ്ങാൻ വിമാനത്താവളത്തിലെത്തിയിരുന്നു. ഹമാസിന്റെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒക്‌ടോബർ 10 ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ പത്ത് നേപ്പാൾ വിദ്യാർത്ഥികളുടെ ജീവൻ അപഹരിച്ചു, അതിൽ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടികൾ ഇപ്പോഴും തുടരുകയാണ്.

ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്, കൂടാതെ അജ്ഞാതരായ നിരവധി ആളുകളെ കാണാതായതായും റിപ്പോർട്ടുണ്ട്.

സ്ത്രീകളെ ആക്രമിക്കുക, ശവശരീരങ്ങൾ അവഹേളിക്കുക, കുട്ടികളെ ക്രൂരമായി കൊല്ലുക, പ്രധാനപ്പെട്ട കെട്ടിടങ്ങളിൽ ബോംബ് ആക്രമണം നടത്തുക തുടങ്ങിയ ഹീനമായ പ്രവർത്തികളാണ് ഹമാസ് ചെയ്യുന്നത്. ഈ ഭീകരമായ അക്രമങ്ങൾക്ക് ഉത്തരവാദി ഹമാസാണെന്ന് നേപ്പാളിലെ ഇസ്രായേൽ അംബാസഡർ ഹനാൻ ഗോഡർ മാധ്യമങ്ങളോട് പറഞ്ഞു.

 

 

Print Friendly, PDF & Email

Leave a Comment

More News