ഹൂസ്റ്റൺ – 2019-ൽ മാസങ്ങൾ നീണ്ട കുറ്റകൃത്യങ്ങളിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയലൂയിസ് മാലിക് സാന്റീ (25) യെ 60 വർഷത്തെ തടവിന് ശിക്ഷിച്ചു. വെള്ളിയാഴ്ച യാണ് കോടതി വിധി പ്രഖ്യാപിച്ചത്
കൊലപാതക വിചാരണ ആരംഭിക്കുന്നതിന് മുമ്പ് കുറ്റസമ്മതം നടത്തിയ മൂന്ന് കൊലപാതക കേസുകളിൽ ഒരേസമയം മൂന്ന് 60 വർഷത്തെ തടവ് സാന്റി അനുഭവിക്കും.
“ഈ മനുഷ്യന് മനുഷ്യജീവനോട് യാതൊരു ബഹുമാനവുമില്ലെന്നും സമൂഹത്തിന് അപകടമാണെന്നും
ജില്ലാ അറ്റോർണി കിം ഓഗ് പറഞ്ഞു, “60 വർഷത്തെ ജയിൽ ശിക്ഷയുടെ എല്ലാ ദിവസവും അദ്ദേഹം അനുഭവിക്കുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.”
ആദ്യ കേസിൽ, സംഘടിത ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതിന് സാന്റി കുറ്റസമ്മതം നടത്തി. 19 കാരനായ റയാൻ മക്‌ഗോവനെ കൊലപ്പെടുത്താൻ സഹായിച്ചതിന് അദ്ദേഹത്തിന് 60 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. 2019 സെപ്തംബർ 6 ന് കാറിന്റെ പിൻസീറ്റിലിരുന്ന മക്ഗോവൻ വെടിയേറ്റു കൊല്ലപ്പെട്ടത്
കൊലപാതക കുറ്റം സമ്മതിച്ച സാന്റി 2019 സെപ്റ്റംബർ 25 ന് 65 കാരനായ റാമിറോ റെയ്‌സിനെയും അദ്ദേഹത്തിന്റെ ഭാര്യ റോസാൽവ റെയ്സ് (63) എന്നിവരെ വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിലെ അവരുടെ വീടിന് മുന്നിൽ വെച്ചു കൊലപ്പെടുത്തിയിരുന്നു .ഇവർ ഓടിച്ചിരുന്ന പർപ്പിൾ നിറത്തിലുള്ള ഡോഡ്ജ് ചാർജർ മറ്റൊരു സംഘാംഗത്തിന്റേതാണെന്ന് സാന്റി തെറ്റിദ്ധരിച്ചു കാറിൽ നിന്നിറങ്ങിയ അവരെ വെടിവച്ചു
കൊലപാതകക്കുറ്റം സമ്മതിക്കുന്നതിനു പുറമേ, 2019 ഡിസംബർ 27 ന് ഒരു മ്യൂസിക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഡ്രൈവ്-ബൈ ഷൂട്ടിംഗിൽ രണ്ട് പേരെ വെടിവച്ചതായും സാന്റി സമ്മതിച്ചു.
ആസംഭവത്തിൽ വീഡിയോഗ്രാഫർ ഗോൺസാലോ ആൻഡ്രൂ ഗോൺസാലസ് (22), ജോനാഥൻ ജിമെനെസ് (20) എന്നിവർ വെടിയേറ്റ് മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡിഎയുടെ ഓഫീസ് അറിയിച്ചു.
ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഓർഗനൈസ്ഡ് ക്രൈം ഡിവിഷനിലെ തലവൻ, എഡിഎ റേച്ചൽ ഗഫിക്കായിരുന്നു കേസിന്റെ ചുമതല . “ലൂയിസ് സാന്റി 2019-ൽ ഉടനീളം ഭീകരത സൃഷ്ടിച്ചു, ഇരകളുടെ കുടുംബങ്ങൾക്ക് ഇന്ന് നീതി ലഭിക്കാൻ കഴിഞ്ഞത് നല്ലതാണ്,” അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി നെപ്പോളിയൻ സ്റ്റുവർട്ട്,പറഞ്ഞു. “എഫ്ബിഐയും ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസും നടത്തിയ എല്ലാ കഠിനാധ്വാനങ്ങളെയും ഞങ്ങൾ അഭിനന്ദിക്കുന്നു.”
30 വർഷത്തിന് ശേഷം സാന്റിക്ക് പരോളിന് അർഹതയുണ്ടാകുമെന്ന് അധികൃതർ പറയുന്നു, എന്നാൽ ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാൻ അദ്ദേഹത്തിന് കഴിയില്ല