പാലക്കാട്: നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ആർ.എസ്.എസും സേവാഭാരതിയുടെയും രംഗത്ത്. പാലക്കാട് നിർധനരായ അഞ്ച് കുടുംബങ്ങൾക്കായി നിര്‍മ്മിക്കുന്ന അഞ്ച് വീടുകള്‍ക്കുള്ള ഭൂമി പൂജയും തറക്കല്ലിടല്‍ ചടങ്ങും നടന്നു.
ഇലപ്പള്ളി പണ്ടാരക്കാവിൽ കിഷോർ ഭാർഗവൻ ഉദാരമായി നൽകിയ 25 സെന്റ് സ്ഥലത്താണ് ഈ അഞ്ച് പുതിയ വീടുകൾ നിർമിക്കുന്നത്. ഈ സംരംഭത്തിന്റെ ഉദ്ഘാടനം ആർഎസ്എസ് പ്രാന്ത കാര്യവാഹക് കെ.പി.രാധാകൃഷ്ണൻ നിർവഹിച്ചു. ഭവന പദ്ധതിക്ക് പുറമെ വിവിധ ഉപജീവനമാർഗങ്ങൾക്ക് അവസരമൊരുക്കി സ്ത്രീശാക്തീകരണത്തിനായി പ്രദേശത്ത് ഒരു സേവാകേന്ദ്രവും സ്ഥാപിക്കുന്നുണ്ട്.
ആറു മാസത്തിനകം ഈ വീടുകളുടെ നിർമാണം പൂര്‍ത്തിയാക്കും. ആർഎസ്എസ് വിഭാഗ് സംഘ് ചാലക് വി കെ സോമസുന്ദരം, വിഭാഗ് പ്രചാരക് എ ഗോപാല കൃഷ്ണൻ, മറ്റ് പ്രമുഖ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.