ഡാളസ്: ഇന്ത്യൻ ക്രിക്കറ്റ് ലെഗ് സ്പിൻ ഇതിഹാസവും, മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ആയിരുന്ന ബിഷൻ സിംഗ് ബേദിയുടെ നിര്യാണത്തിൽ ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ക്ലബ് തിങ്കളാഴ്ച വൈകീട്ട് നടന്ന പ്രത്യേക മീറ്റിംഗില്‍, ക്ലബ് വൈസ് പ്രസിഡന്റ് ബിനോയ് സാമുവേൽ, അഡ്വൈസറി ബോർഡ് അംഗം എബിൻ വർഗീസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
1967 മുതൽ 1979 വരെ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള ബേദി, 67 ടെസ്റ്റുകളിലും,10 ഏകദിനങ്ങളിലും ഇന്ത്യയ്ക്കുവേണ്ടി വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോൾ 28.71 ശരാശരിയിൽ 266 എന്ന നിലയിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർ ആയി മാറിയിരുന്നു ബേദി. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ 22 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ചിട്ടുള്ള ബേദി, മൂന്ന് വിദേശ രാജ്യങ്ങളിലെ വിജയങ്ങൾ ഉൾപ്പെടെ ആറ് വിജയങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹി ക്രിക്കറ്റ് ടീമിന് നയിച്ചിട്ടുള്ള ബിഷൻ ബേദി 1978, 1979കളില ഫൈനൽ മത്സരങ്ങളിൽ ഡൽഹിക്കുവേണ്ടി രണ്ടു വർഷങ്ങളിലും കിരീടം നേടുവാൻ പ്രധാന പങ്കുവഹിച്ചിരുന്നു.
1970-കളിൽ എതിരാളികൾക്ക് പേടി സ്വപ്നമായിരുന്നു ഇന്ത്യയുടെ ലെഗ് സ്പിന്നർ ആയിരുന്ന ക്രിക്കറ്റ് ഇതിഹാസം ബിഷൻ ബേദി എന്ന് എഫ് ഓ ഡി ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പർ കൂടിയായ ബിനോയ് സാമുവൽ അനുശോചന മീറ്റിംഗില്‍ ഓർമ്മിപ്പിച്ചു.
ക്ലാസിക്കൽ ബൗളിംഗ് ആക്ഷനിലും, വേഗതയിലും, ബോൾ റിലീസിംഗിലും, ബൗളർ എന്ന നിലയിൽ ബേദി വരുത്തിയ മാറ്റങ്ങളാണ് ബേദിയെ തന്റെ ആരാധകനാക്കി മാറ്റിയത് എന്ന് എഫ് ഓ ഡി ടീമിന്റെ പ്രധാന ബൗളർ കൂടിയായ എബിൻ വർഗീസ് അഭിപ്രായപ്പെട്ടു.