മെയ്ന്‍: ബുധനാഴ്ച രാത്രി മെയ്നിലെ ലൂയിസ്റ്റണിൽ നടന്ന കൂട്ട വെടിവയ്പ്പിൽ 22 പേർ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മെയ്ൻ ഇൻഫർമേഷൻ ആൻഡ് അനാലിസിസ് സെന്റര്‍ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മാരകമായ കൂട്ട വെടിവയ്പ്പ് കേസിൽ പോലീസ് അന്വേഷിക്കുന്ന അക്രമി റോബർട്ട് കാർഡ് എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സ്കീമേജീസ് ബാർ ആൻഡ് ഗ്രിൽ റെസ്റ്റോറന്റിലും, ലെവിസ്റ്റണിലെ സ്പെയർടൈം റിക്രിയേഷനിലും, വാള്‍മാര്‍ട്ടിലും നടന്ന കൂട്ട വെടിവയ്പ്പ് സംഭവവുമായി ബന്ധപ്പെട്ട് റോബർട്ട് കാർഡിനെ “താൽപ്പര്യമുള്ള വ്യക്തി” എന്ന നിലയിൽ കണ്ടെത്താൻ സംസ്ഥാന പോലീസ് ശ്രമിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു.
മെയിൻ ഇൻഫർമേഷൻ ആൻഡ് അനാലിസിസ് സെന്റർ പറയുന്നതനുസരിച്ച്, റോബര് കാർഡ് മെയ്നിലെ സാക്കോയിലുള്ള ആർമി റിസർവിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പരിശീലനം ലഭിച്ച തോക്കുകളുടെ പരിശീലകനാണ്. ഇയാള്‍ സാക്കോയിലെ നാഷണൽ ഗാർഡ് ബേസില്‍ വെടിവെയ്പ് നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതുള്പ്പടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ അടുത്തിടെ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മെയ്ൻ ഇൻഫർമേഷൻ ആൻഡ് അനാലിസിസ് സെന്ററിന്റെ പ്രസ്താവനയില്‍ പറയുന്നു.
2023 ലെ വേനൽക്കാലത്ത് 2 ആഴ്ചത്തേക്ക് കാർഡ് ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് വിധേയനായിട്ടുണ്ടെന്ന് ഇൻഫർമേഷൻ സെന്റർ പറയുന്നു.
മെയ്ന്‍ പ്ലേറ്റുകളുള്ള കറുത്ത ബമ്പറുള്ള ഒരു വൈറ്റ് സുബാരു ഔട്ട്ബാക്കിലാണ് കാർഡിനെ അവസാനമായി കണ്ടത്. ഇയാളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.
BREAKING: Suspect in Lewiston, Maine, mass shooting identified as Robert Card, a firearms instructor in the US Army reserve who was recently discharged from a mental health facility after reporting hallucinations. pic.twitter.com/ACmYdb0kBX
— The Spectator Index (@spectatorindex) October 26, 2023