തിരുവനന്തപുരം, 26 ഒക്ടോബര്‍ 2023: കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി മേഖലയിലെ സുസ്ഥിരവും ഫലപ്രദവുമായ സംഭാവനയ്ക്ക് നല്‍കുന്ന മഹാത്മ അവാര്‍ഡ് 2023, പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫമേഷന്‍സ് സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടിക്ക്. ഈ വലിയ അംഗീകാരത്തിലൂടെ ആഗോള വ്യവസായ രംഗത്തെ സി.എസ്.ആര്‍ മേഖലയില്‍ യു.എസ്.ടി മുന്പന്തിയിലെത്തിയിരിക്കുകയാ
ഭിന്നശേഷിക്കാരെ സഹായിക്കുകയും വീടില്ലാത്തവര്‍ക്ക് വീടുവെച്ചു കൊടുക്കുകയുമാണ് കേരളത്തില്‍ യു.എസ്.ടി നടത്തുന്ന പ്രധാന കാരുണ്യപദ്ധതി. പ്രകൃതി സംരക്ഷണവും സുസ്ഥിരവുമായ ജീവനോപാധി ഉറപ്പു വരുത്തുകയും ചെയ്യുന്ന പദ്ധതിയിലൂടെ 2022ല്‍ മാത്രം 75,000 ഔഷധസസ്യങ്ങള്‍ വളരുന്ന പ്രദേശങ്ങള്‍ കണ്ടെത്തി രാജ്യത്തെ പല സംസ്ഥാനങ്ങളിലുമുള്ള കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുന്നതിനു സഹായിച്ചു. യുദ്ധത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ യുക്രൈനിലെ ജനങ്ങളെ സഹായിക്കാനായി ഒരു ലക്ഷം അമേരിക്കന്‍ ഡോളറാണ് കമ്പനി ദുരിതാശ്വാസമായി നല്‍കിയത്. യുദ്ധത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം കൂടിയായിരുന്നു ഇത്. കൂടാതെ യു.കെ, യുക്രൈന്‍, പോളണ്ട് എന്നീ രാജ്യങ്ങളിലെ യു.എസ്.ടി ജീവനക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു.
2023ല്‍ രാജ്യത്തെ ഐ.ടി തലസ്ഥാനമായ ബംഗളൂരുവില്‍ പ്രളയമുണ്ടായപ്പോള്‍ യു.എസ്.ടി ജീവനക്കാര്‍ സത്വരനടപടി സ്വീകരിച്ചു. 48 മണിക്കൂറിനുള്ളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ട് റേഷന്‍ സാമഗ്രികൾ, മരുന്നുകൾ, ടാര്‍പ്പാളിന്‍ തുടങ്ങിയവ നഗരത്തിലെ ചേരികളിലെ 4000ത്തോളം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ഇത്തരം പ്രയത്‌നങ്ങള്‍ക്കെല്ലാമുള്ള അംഗീകാരമാണ് 2023ലെ മഹാത്മാ അവാര്‍ഡ്. യു.എസ്.ടിയുടെ അചഞ്ചലമായ സാമൂഹ്യ പ്രതിബദ്ധതയും ലോകമെമ്പാടുമുള്ള ജനവിഭാഗങ്ങള്‍ക്ക് പ്രയോജനകരമായ രീതിയിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സമര്‍പ്പണവും ആണ് ഈ നേട്ടത്തിന് അര്‍ഹമാക്കിയത്.
“ജനങ്ങൾക്കിടയിൽ നടപ്പാക്കി വരുന്ന സിഎസ്ആര്‍ മികവിനുള്ള 2023-ലെ മഹാത്മ അവാര്‍ഡ് ഞങ്ങള്‍ക്ക് ലഭിച്ച വലിയ അംഗീകാരമാണ്. വളരെ ആദരവോടെ പുരസ്‌ക്കാരം സ്വീകരിക്കുന്നു,” എന്ന് യു.എസ്.ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ പ്രതികരിച്ചു. സമൂഹത്തിന് അര്‍ത്ഥവത്തായ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണ് ഈ അംഗീകാരം. ഞങ്ങള്‍ സേവിക്കുന്ന സാമൂഹ്യവിഭാഗങ്ങളുടെ ക്ഷേമത്തിനായി തുടര്‍ച്ചയായി പുതിയ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കാനും സംഭാവന നല്‍കാനും യു.എസ്.ടിയുടെ മൂല്യങ്ങള്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു. ഈ പുരസ്ക്കാരം ഞങ്ങളുടെ നിസ്വാര്‍ത്ഥരായ ടീമുകളുടെ കൂട്ടായ പരിശ്രമത്തിന്റെയും ഞങ്ങളുടെ സാമൂഹിക പ്രവർത്തനങ്ങളുണ്ടാക്കിയ മാറ്റങ്ങളുടെയും ശക്തിയുടെയും തെളിവാണ്. കമ്പനി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ ആയുധമാക്കി, സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ജീവിതത്തില്‍ ക്രിയാത്മകവും സുസ്ഥിരവുമായ മാറ്റം ഉണ്ടാക്കുന്നതിനുള്ള ദൗത്യത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങളുടെ സി.എസ്.ആര്‍ വോളന്റിയര്‍മാരുടെ അചഞ്ചലമായ പ്രതിബദ്ധതയെയും കഠിനാധ്വാനത്തെയും കമ്പനി ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു, അവരെല്ലാം വളരെ നിസ്വാര്‍ത്ഥമായ സേവനമാണ് നടത്തുന്നത്. അവരുടെ അനുകമ്പയും അര്‍പ്പണബോധവും കമ്പനി സേവിക്കുന്നവരുടെ ക്ഷേമത്തിന് അര്‍ത്ഥപൂര്‍ണമായ സംഭാവന ചെയ്യാന്‍ സഹായിക്കുന്നു. യുഎസ്ടിയിലെ നല്ല മാറ്റത്തിന്റെയും സാമൂഹ്യ ഇടപഴകലിന്റെയും ചൈതന്യം ഉള്‍ക്കൊള്ളുന്ന, നിസ്വാര്‍ത്ഥമായ സംഭാവനകള്‍ക്ക് ഓരോ സന്നദ്ധപ്രവര്‍ത്തകരോടും കമ്പനി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. സുസ്ഥിരവും അചഞ്ചലവുമായ പ്രതിബദ്ധതയാണ് യു.എസ്.ടിയെ നയിക്കുന്നത്. ഞങ്ങള്‍ സേവനം നല്‍കുന്ന സാമൂഹ്യ വിഭാഗങ്ങളുടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇനിയും പ്രവർത്തങ്ങൾ നവീകരിക്കുകയും സഹകരിക്കുകയും ചെയ്യുമെന്നും സ്മിത ശര്‍മ വ്യക്തമാക്കി.