ഫിലഡൽഫിയ: പമ്പ (പെൻസിൽവേനിയ അസ്സോസിയേഷൻ ഓഫ് മലയാളീസ് ഫോർ പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്) യുടെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷം ക്രിസ്റ്റോസ് മാർത്തോമ ഓഡിറ്റോറിയത്തിൽ (9999 Gantry Rd, Philadelphia, PA 19115) വച്ച് ഒക്ടോബർ 28-ാം തീയതി വൈകിട്ട് 4 മണിക്ക് നടത്തപ്പെടുന്നു.
പെൻസിൽവേനിയയിലെ മലയാളി സമൂഹത്തിന്റെ ഭൗതികവും സാംസ്കാരികവുമായ വളർച്ചയ്ക്കുവേണ്ടി വിവിധ പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന പമ്പ പെൻസിൽവേനിയ യിലെ മലയാളി സമൂഹത്തിന് എന്നും അഭിമാനമാണ്.
കൃത്യം നാലുമണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതും തുടർന്ന് കലാപരിപാടികൾ ആരംഭിക്കുന്നതാണ്. അതോടൊപ്പം നടത്തപ്പെടുന്ന പൊതുസമ്മേളനത്തിൽ അമേരിക്കയിലെ വിവിധ ഇടങ്ങളിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്നതാണ് .
ഗാനമേള നൃത്തശില്പം ഓട്ടൻതുള്ളൽ തുടങ്ങി വിവിധ കലാപരിപാടികൾ ഓടുകൂടി ഉള്ള കൾച്ചറൽ പ്രോഗ്രാം പരിപാടിക്ക് മാറ്റുകൂട്ടും.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് – സുമോദ് നെല്ലിക്കാല (267 322 8527), സെക്രട്ടറി – തോമസ് പോൾ, ട്രഷറർ- ഫിലിപ്സ് മോടയിൽ, ആഘോഷ കമ്മിറ്റി ചെയർമാൻ – അലക്സ് തോമസ് (215 850 5268).