ചെന്നൈ : മൂന്ന് പ്രധാന ദക്ഷിണേന്ത്യൻ നഗരങ്ങളെ ബന്ധിപ്പിച്ച് സതേണ്‍ റെയില്‍വേ പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ആരംഭിച്ചു. ഈ പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാക്കുകയും ചെയ്യുന്നു.
വന്ദേ ഭാരത് എക്സ്പ്രസ് ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള റൂട്ടിൽ സർവീസ് നടത്തും, തുടർന്ന് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് യാത്ര തുടരും.
പുതിയ സർവീസ് ചെന്നൈ സെൻട്രലിൽ നിന്ന് യാത്ര ആരംഭിച്ച് രാവിലെ ഏകദേശം 4:00 മണിക്ക് ബെംഗളൂരുവിൽ എത്തും, അതിനുശേഷം 4:30 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയോടെ എറണാകുളത്ത് എത്തും.
പുതിയ വന്ദേ ഭാരത് എക്സ്പ്രസിൽ എട്ട് കോച്ചുകളാണുള്ളത്, ആകെ 530 സീറ്റുകൾ യാത്രക്കാർക്ക് ലഭ്യമാണ്. ഈ സീറ്റുകളിൽ 52 എണ്ണം എക്സിക്യൂട്ടീവ് സീറ്റുകളാണ്. കൂടാതെ, ദീപാവലിയുടെ ഉത്സവ സീസണിൽ, യാത്രക്കാരുടെ സൗകര്യാര്‍ത്ഥം റെയിൽവേ പ്രത്യേക സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്.