ടെൽ അവീവ്: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍, ഹമാസ് ബന്ദികളാക്കിയ 222 പേരില്‍ 50 പേര് കൊല്ലപ്പെട്ടതായി ഹമാസ് വക്താവ് അബു ഉബൈദ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച ഗ്രൂപ്പിന്റെ ടെലിഗ്രാം ചാനലിലെ ഒരു പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. “സയണിസ്റ്റ് കൊലപാതകങ്ങളുടെയും കൂട്ടക്കൊലകളുടെയും ഫലമായി ഗാസ മുനമ്പിൽ കൊല്ലപ്പെട്ട സയണിസ്റ്റ് തടവുകാരുടെ എണ്ണം ഏകദേശം 50 ആളുകളിൽ എത്തിയതായി അൽ ഖസ്സാം ബ്രിഗേഡ് കണക്കാക്കുന്നു,” വക്താവ് പോസ്റ്റില്‍ കുറിച്ചു.
എന്നാല്‍, ഹമാസ് 50 ബന്ദികളെ വധിച്ചതായും അതിന്റെ ഉത്തരവാദിത്തം ഇസ്രായേലിന്റെ മേൽ ചുമത്തിയതായും ചില ഇസ്രായേലി രഹസ്യാന്വേഷണ പ്രവർത്തകരുടെ റിപ്പോർട്ടുകളും പ്രസ്താവനകളും പുറത്തു വന്നിട്ടുണ്ട്.
ബന്ദികളാക്കിയവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും പ്രതിഷേധത്തിന് ടെൽ അവീവ് സാക്ഷ്യം വഹിച്ചു, വ്യാഴാഴ്ച മ്യൂസിയം സ്ക്വയറിൽ വൻ പ്രതിഷേധം നടന്നു.
തങ്ങളുടെ ക്ഷമ നശിച്ചെന്നും, സർക്കാർ നടപടിയെടുത്ത് ബന്ദികളാക്കിയവരെ തിരികെയെത്തിക്കണമെന്നും പ്രതിഷേധക്കാര്‍ ഇസ്രായേൽ സർക്കാരിനോട് ആവശ്യപ്പെട്ടു.