കൊച്ചി: തൃക്കാക്കരയില്‍ ആത്മഹത്യക്ക് ശ്രമിച്ചയാളും രക്ഷിക്കാന്‍ ശ്രമിച്ച അയല്‍വാസിയും മരിച്ചു. കൊല്ലംകുടി സ്വദേശി കിണറ്റിങ്കല്‍ ബാബു (58) കുടുംബ വഴക്കിനെ തുടര്‍ന്ന് വീടിന്റെ കഴുക്കോലില്‍ തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചു. കുരുക്ക് അഴിച്ച ശേഷം ബേബിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുരുക്ക് അഴിച്ച ബേബിയുടെ അയല്‍വാസി സി.ടി.ശശി (57) കുഴഞ്ഞുവീണ് മരിച്ചു.
ശശി രണ്ടുതവണ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ബേബിയുടെ ഭാര്യയുടെ ഉച്ചത്തിലുള്ള കരച്ചില് കേട്ടാണ് ശശി ബേബിയുടെ വീട്ടിലെത്തിയത്. കയര്‍ മുറിച്ചശേഷം ബേബിയെ കട്ടിലില്‍ ഇരുത്തി. തുടര്‍ന്ന് നാട്ടുകാര്‍ ബേബിയെ അടുത്തുള്ള സണ്‍ റൈസ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണ ശശിയെ അതേ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബേബിയും ശശിയും അടുത്ത സുഹൃത്തുക്കളായിരുന്നു.
ശശിയുടെ സംസ്കാരം ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് കാക്കനാട് അത്താണി പൊതുശൂശാനത്തില് നടന്നു. ഭാര്യ: കല്യാണി, മകള്‍: വിജി ശശി. മരുമകന്: ഷൈജു. ബേബിയുടെ സംസ്ക്കാരം ഇന്നലെ വൈകിട്ട് നാലിന് നടന്നു. ഭാര്യ: ഷേര്‍ളി. മക്കള്‍: മനു, നീതു. മരുമക്കള്‍: ഷൈമി, ബിജു.