ചുടു ചോരകൾ ചിന്നിച്ചിതറും രണാങ്കണത്തിൽ
ഉയർന്നുപൊങ്ങും നശീകരണ റോക്കറ്റ് ബോംബുകളാൽ
തീപിടിച്ച് തകർന്നടിയും കോട്ടകൾ കൊത്തളങ്ങൾ
ദേഹം ചിന്നിച്ചിതറി കഷണം കഷണമായി വേർപെട്ട മാനവർ
തല തകർന്ന, കൈകളും വേർപെട്ടു ചുടു ചോരയിൽ
പിടഞ്ഞു സ്പന്ദിക്കുന്ന മനുഷ്യ മാംസ പിണ്ഡങ്ങൾ
പാതി ജീവനുമായി പിടയുന്ന മനുഷ്യജന്മങ്ങൾ
തകർന്നടിഞ്ഞ കെട്ടിട കൂമ്പാരത്തിനുള്ളിൽ കുടുങ്ങിയ
ചോരയും നീരും മനസ്സുമുള്ള പച്ച മനുഷ്യജന്മങ്ങൾ
അന്തരീക്ഷമാകെ മലിന വിഷ വാതകപ്പൊടിപടലങ്ങൾ നിറയും
പൂക തുപ്പി ചീറിപ്പായും മിലിട്ടറി ടാങ്കർകളിൽ നിന്നുയരുന്ന
തീപാറും വെടിയുണ്ടകൾ നിഷ്ക്കരുണം ചുട്ടു തള്ളുന്നു
സാധാരണക്കാരാം യുദ്ധമരണഭീതിയിൽ കഴിയുന്ന ജനത്തെ
സ്ത്രീജന കൊച്ചുപിച്ചു കുരുന്നുകൾകൊപ്പം ജനത്തെയാകെ
കശാപ്പ്ചെയ്തു ചെഞ്ചോരയിൽ മുക്കിയൊഴുക്കും
ഹൃദയവും മനസ്സും മരവിക്കാത്ത, മരിക്കാത്ത ലോകജനമേ
കേൾക്കുന്നില്ലേ നിങ്ങൾ ചുടു ചോരയാൽ പിടയുന്ന
ആ മനുഷ്യ ജന്മങ്ങളുടെ കരളലിയിക്കുന്ന ആർത്തനാദങ്ങൾ
ജാതി മത വർഗ്ഗ ഗോത്ര രാഷ്ട്ര വൈവിധ്യമില്ലാതെ ചിന്തിക്കൂ…
അമിത മതവെറി മനസ്സിൽ കൊണ്ടുനടക്കും ദുഷ് ചിന്തകരെ
അമിത മതാന്ധത മുഖമുദ്രയാക്കും രക്തദാഹികളാം
അനാചാര ദുരാചാര വിശ്വാസ കർമ്മങ്ങളാൽ സ്വയം
പക്വ മത ദൈവ വിശ്വാസികളായി ചമയുന്നവരെ നിങ്ങൾ
ആരായാലും ഏതു ദൈവത്തിൻ യുദ്ധഗുണ്ടകളാണ്..
സെക്കുലരിസത്തിനെതിരെ യുദ്ധകാഹളം മുഴക്കും
അമിത മത ജാതി ഭാഷ രാജ്യസ്നേഹചിന്തയിൽ തിളക്കരുത് ചോര
ജനത്തെയിളക്കി തമ്മിൽ തല്ലിക്കും രാഷ്ട്രീയ കോമരങ്ങളെ
നിർത്തു വിരമിക്കു നിങ്ങളുടെ ഈ യുദ്ധ താണ്ഡവം
ഒരു ജനതയുടെ സ്വാതന്ത്ര്യ സേനാനികൾ..പോരാളികൾ
എതിർ ചേരികൾക്കു വെറും തത്വതീക്ഷയില്ലാത്ത ഭീകരർ
എന്ന് തിരിച്ചും മറിച്ചും പരസ്പരം മുദ്ര ചാർത്തപ്പെട്ടേക്കാം
എന്തായാലും മനുഷ്യക്കുരുതിക്ക്, നശീകരണത്തിന് അറുതി വേണം
ആരും ജയിക്കാത്ത യുദ്ധം.. സർവ്വമാനവരും തോൽക്കുന്ന യുദ്ധം
നമുക്കീ ഭൂമുഖത്ത് ഒരു കോണിലും ഇനി വേണ്ട.. ഉടൻ വെടിനിർത്തണം
മുൻവിധികൾ മാറ്റി എത്രയും വേഗം ഉണരൂ.. സാഹചരെ
യുദ്ധത്തിനെതിരായൊരു യുദ്ധം, ഒരു സമാധാന യുദ്ധം
മനുഷ്യ ജന്മങ്ങളെ കൊന്നൊടുക്കും മാരകായുധം എടുക്കാത്ത
ഒരു യുദ്ധം, കൊല്ലും കൊലയും കൊലവിളിയും തുലയട്ടെ
അണിയായി നിരയായി സമാധാനത്തിൻ വെള്ളരിപ്രാവുകൾ
എങ്ങും നീലാകാശത്തിൽ പൊങ്ങി പൊങ്ങി പറക്കട്ടെ.
More News
-
‘നന്ദി’ ദിനത്തിലെ വാടാമലരുകള്‍ (കവിത): എ.സി. ജോര്‍ജ്
(വായനക്കാര്‍ക്ക് ഈ നന്ദിദിനത്തില്‍ ‘താങ്ക്സ്ഗിവിംഗ് ഡേയില്‍’ നന്ദിയും ആശംസയും നേര്‍ന്നുകൊണ്ട് ഈ കവിത സമര്‍പ്പിക്കുന്നു) അര്‍പ്പിക്കാമിന്നും എന്നെന്നും നന്ദിദിന വാടാമലരുകള്‍….. സര്‍വ്വചരാചര... -
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: നാം ഏതു പാർട്ടിക്ക്, ആർക്ക് വോട്ട് ചെയ്യണം? (ലേഖനം): എ.സി. ജോർജ്
ആസന്നമായ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇതരഞ്ഞെടുപ്പ് പോർക്കളത്തിൽ ഏറ്റുമുട്ടുന്ന റിപ്പബ്ലിക്കൻ നോമിനി ഡോണാൾഡ് ട്രംപിനെയും,... -
ഓണം വരവായി (കവിത): എ.സി. ജോർജ്
ഓണം പൊന്നോണം വരവായി മാവേലി മന്നനും വരവായി എങ്ങും കൊട്ടും കുരവയും തട്ടുമുട്ട് താളമേളങ്ങൾ ജന മനസ്സുകളിൽ കുളിർമഴ തേൻ മഴ...