തൃശൂർ: തൃശൂരിൽ കനത്ത മഴയെത്തുടര്‍ന്ന് പലയിടത്തും മരങ്ങൾ കടപുഴകി വീണു. നാല് പേർക്ക് വൈദ്യുതാഘാതമേറ്റു. . ആൽമരം റെയിൽവേ ട്രാക്കിൽ വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്യുന്നത്. പലയിടത്തും മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ദേശമംഗലം, ചേലക്കര, മുള്ളൂർക്കര എന്നിവിടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെടുകയും കടകൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
വണ്ടിപ്പറമ്പ് പ്രദേശത്ത് കനത്ത മഴയിൽ ആൽമരം കടപുഴകി റെയിൽവേ ട്രാക്കിലേക്ക് വീണു. തുടർന്ന് പ്രദേശത്ത് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള രണ്ട് വീടുകൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. തടസ്സത്തെത്തുടർന്ന് ആലപ്പുഴ – കണ്ണൂർ ഇന്റർസിറ്റി ട്രെയിൻ വടക്കാഞ്ചേരിയിൽ പിടിച്ചിട്ടു.