തെക്കൻ ഇസ്രായേലിനെതിരായ തുടർച്ചയായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഏറ്റെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡ്രോണുകളും ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഉൾപ്പെടുന്ന വ്യോമാക്രമണം ഗാസയിലെ ജനങ്ങളോടുള്ള “മതപരവും ധാർമ്മികവും മാനുഷികവും ദേശീയവുമായ ഉത്തരവാദിത്തബോധത്തിൽ നിന്നാണ്” നടത്തിയതെന്ന് ഗ്രൂപ്പിന്റെ വക്താവ് യഹ്യ സാരിയ പറഞ്ഞു. “അറബ് ലോകത്തിന്റെ ബലഹീനതയുടെയും ഇസ്രായേലുമായുള്ള ചില അറബ് രാജ്യങ്ങളുടെ കൂട്ടുകെട്ടിന്റെയും” ഫലമാണ് ഈ യുദ്ധം എന്ന് അദ്ദേഹം പറഞ്ഞു. യെമൻ ജനതയുടെ ആവശ്യങ്ങളാണ് ഓപ്പറേഷന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രയേലിനെതിരെ സംഘം നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിതെന്നും, വരും ദിവസങ്ങളില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേലിനെതിരെ കൂടുതൽ ആക്രമണം നടത്തുമെന്നും സരിയ പറഞ്ഞു.
ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകൾ യെമൻ സംസ്ഥാനത്തിന്റേതാണെന്ന് ഹൂതി ഗവൺമെന്റിന്റെ പ്രധാനമന്ത്രി അബ്ദുൽ അസീസ് ബിൻ ഹബ്തൂർ നേരത്തെ പ്രഖ്യാപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2014-ൽ യെമന്റെ തലസ്ഥാനമായ സന പിടിച്ചടക്കുകയും രാജ്യത്തിന്റെ വലിയൊരു ഭാഗം നിയന്ത്രിക്കുകയും ചെയ്ത ഹൂത്തികൾ, ഹമാസിനൊപ്പം ഇസ്രായേലിനെതിരായ “പ്രതിരോധത്തിന്റെ അച്ചുതണ്ടിന്റെ ഭാഗമാണ്” – ഇതിന് ടെഹ്‌റാന്റെ പിന്തുണയുണ്ട്.
https://twitter.com/Megatron_ron/status/1719344205988823473?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1719344205988823473%7Ctwgr%5Eb20bb218b578d6402a0df5e419035ff34d19e815%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.siasat.com%2Firan-backed-houthis-claim-missile-drone-attacks-on-israel-from-yemen-2783312%2F