മലപ്പുറം : കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വംശീയ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്തു കൊണ്ടിരിക്കുമ്പോൾ തന്നെ അത്തരം വംശീയ പ്രവണതക്കെതിരെ പ്രതികരിച്ച വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അത്തീഖ് ശാന്തപുരം അടക്കമുള്ള ആളുകൾക്ക് നേരെയും കേസെടുത്തു കൊണ്ട് തൂക്കം ഒപ്പിക്കാനുള്ള കേരള പോലീസിന് നടപടി അംഗീകരിക്കാൻ സാധ്യമല്ലെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് പ്രസ്താവിച്ചു. മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾക്കകത്തെ ഇസ്ലാമോഫോബിയ ചർച്ച ചെയ്ത പോസ്റ്റ് ഷെയർ ചെയ്തതിനാണ് അത്തീഖിനെതിരെ കേസെടുത്തിരിക്കുന്നത് . ഇത്തരം കേസ്കളിലൂടെ കേരള പോലീസിനകത്തെ വംശീയ ബോധവും ഇസ്ലാമോഫോബിയയും തന്നെയാണ് വീണ്ടും വെളിപ്പെട്ടിരിക്കുന്നത്.ഇത്തരം പോലീസ് നടപടികൾക്കെതിരെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും ജില്ലാ എക്സിക്യൂട്ടീവ് മുന്നറിയിപ്പുനൽകി
More News
-
സംഘ്പരിവാറിനെ പരാജയപ്പെടുത്തുക, സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ വിധിയെഴുതുക: വെൽഫെയർ പാർട്ടി
മലപ്പുറം: സംഘ്പരിവാറിൻ്റെ പരാജയം ഉറപ്പുവരുത്തുന്നതിനും കേരളത്തിലെ ഇടതു സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിധിയെഴുതുന്നതിനും ഉള്ള അവസരമായി വയനാട് ലോക്സഭാ മണ്ഡലം ,... -
ആദിവാസി ഭൂപ്രശ്നം: ഡിസംബർ 31 നു മുൻപ് ഭൂമി ലഭ്യമാക്കുമെന്ന് കലക്ടറുടെ ഉറപ്പ്
മലപ്പുറം: നിലമ്പൂരിൽ ബിന്ദു വൈലശ്ശേരിയുടെ നേതൃത്വത്തിൽ ഒരു വർഷത്തിലധികമായി നടന്നുവരുന്ന ആദിവാസി ഭൂസമരം, ആറുമാസത്തിനുള്ളിൽ ഭൂമി നൽകുമെന്ന ഉറപ്പിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ... -
മുനമ്പം വഖഫ് കൈയ്യേറ്റ പ്രശ്നം: സർക്കാരിന്റെ മൗനം വർഗീയ പ്രചരണത്തിനു കാരണമാകുന്നു – റസാഖ് പാലേരി
പെരിന്തൽമണ്ണ: മുനമ്പം വഖ്ഫ് സ്വത്ത് കൈയേറ്റ വിഷയം വിഭാഗീയതക്കും മതസമുദായങ്ങൾക്കിടയിലുള്ള ഭിന്നിപ്പിക്കലിനുമായി കാസയും സംഘപരിവാർ ശക്തികളും മറ്റ് തീവ്രവാദ പ്രസ്ഥാനങ്ങളും പ്രയോജനപ്പെടുത്തുന്നത്...