ന്യൂ ജേഴ്സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (കാൻജ്) 2023 വർഷത്തെ സ്കോളർഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു.
കാൻജ് ചാരിറ്റി വിഭാഗമായ കാൻജ് കെയേഴ്സസ് ആണ് ഈ വർഷവും അമേരിക്കൻ വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്ക് ഒരു സഹായഹസ്തവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ആയിരം ഡോളർ ($1,000.00) വീതം ആകെ $ 13000.00 ഡോളറാണ് ഇത്തവണ അർഹതപ്പെട്ട പതിമൂന്നു വിദ്യാർഥികൾക്കായി പ്രസിഡന്റ് വിജേഷ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്, നോർത്ത് അമരിക്കയിലെ മലയാളി സംഘടനകൾക്ക് മാതൃകയാവുന്നു ഈ സ്കോളർഷിപ്പ് പ്രോഗ്രാമിലേക്കുള്ള തുക ഇനിയുമുയർന്നേക്കാമെന്ന് പ്രസിഡന്റ് വിജേഷ് കാരാട്ട് പ്രത്യാശ പ്രകടിപ്പിച്ചു,
2022 കാലഘട്ടത്തിൽ മുൻ പ്രസിഡന്റ് ജോസഫ് ഇടിക്കുളയുടെ നേതൃത്വത്തിലുള്ള കമ്മറ്റി ആയിരം ഡോളർ വീതം അഞ്ചു വിദ്യാർഥികൾക്ക് അയ്യായിരം ഡോളർ സ്കോളർഷിപ് നൽകിയിരുന്നു,
ഈ സ്കോളർഷിപ്പ് പ്രോഗ്രാം യുഎസ് എ യിൽ താമസിക്കുന്ന മലയാളി വംശജരായ 12-ാം ക്ലാസ്, കോളേജ് ഫ്രഷ്‌മാൻ അല്ലെങ്കിൽ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥികളോ ആണ് അർഹരായവർ, ആപ്ലിക്കേഷനും കൂടുതൽ വിവരങ്ങൾക്കും KANJ.ORG സന്ദർശിക്കുകയോ വിജേഷ് കാരാട്ട് – (540) 604-6287, സോഫിയ മാത്യു -1 (848) 391-8460, വിജയ് കെ പുത്തൻവീട്ടിൽ – (732) 789-3032
ബൈജു വർഗീസ് – (914) 349-1559, ജോർജി സാമുവേൽ – 201 359 7289 എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യുക,
അപേക്ഷിക്കാനുള്ള അവസാന തീയതി: നവംബർ 15, 2023
ഈ അവാർഡ് ഏറ്റവും അർഹരായ വിദ്യാർഥികൾക്ക് ലഭിക്കുന്നതിന് ഈ വാർത്ത പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്ന് അവാർഡ് കമ്മറ്റിക്ക് വേണ്ടി ജോര്‍ജി സാമുവല്‍ അറിയിച്ചു, അപേക്ഷിക്കാനുള്ള അവസാന തീയതി: നവംബർ 15, 2023,