യുഎൻ സ്കൂളിന് സമീപം ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു

ഗാസയില്‍ ജബാലിയ അഭയാർത്ഥി ക്യാമ്പിലെ യുഎൻ സ്കൂളിന് സമീപം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 27 പേരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

27 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും നിരവധി പേർക്ക് പരിക്കേറ്റതായും മന്ത്രാലയ വക്താവ് അഷ്‌റഫ് അൽ-ഖുദ്ര പറഞ്ഞു. യുഎൻ ഏജൻസി ഫോർ ഫലസ്തീനിയൻ റഫ്യൂജീസ് (UNRWA) ആണ് സ്കൂള്‍ നടത്തുന്നത്.

ബുറൈജ് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണത്തിൽ കുറഞ്ഞത് 15 പേരെങ്കിലും കൊല്ലപ്പെട്ടതായി ഗാസയിലെ സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു.

നാലാഴ്ചയോളമായി ഇസ്രായേൽ നടത്തുന്ന വ്യോമാക്രണങ്ങളിലും സമീപകാലത്തെ കര ആക്രമണത്തിലും 9,061 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

ഒക്‌ടോബർ ഏഴിന് ഹമാസ് തീവ്രവാദികൾ ഗാസയിൽ നിന്ന് അതിർത്തി കടന്ന് ഇസ്രായേല്‍ ആക്രമിച്ചപ്പോൾ 1,400 ഓളം പേരോളം കൊല്ലപ്പെട്ടതായി ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞു.

 

 

Print Friendly, PDF & Email

Leave a Comment

More News