അജീഷിൻ്റെ ജീവൻ നിലനിർത്താനായി സുമനസ്സുകൾ ഒന്നിക്കുന്നു

എടത്വ: കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വിധേയനാകുന്ന 11-ാം വാർഡിൽ മുട്ടുകാട്ട് വീട്ടിൽ അജീഷ് കുമാറിനു (39) വേണ്ടി നാട് ഒന്നിക്കുന്നു

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം എന്നിവർ രക്ഷാധികാരികളും ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് സഹ രക്ഷാധികാരിയും,,വാർഡ് അംഗം പ്രിയ അരുൺ പുന്നശ്ശേരിൽ കൺവീനറും ,കെ.ശ്യാംകുമാർ ചെയർമാനും ആയ സമിതിയുടെ നേതൃത്വത്തിൽ കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് 40 ലക്ഷം രൂപ കണ്ടെത്താൻ ഉള്ള ശ്രമത്തിൻ്റെ ഭാഗമായി സമിതിയുടെ നേതൃത്വത്തിൽ ഭവനങ്ങൾ സന്ദർശിച്ച് സഹായം സ്വീകരിക്കും. 8 മുതൽ 13 വാർഡുകളിലായി ഉള്ള ഭവനങ്ങൾ സന്ദർശിക്കാനാണ് ഉദ്യേശിക്കുന്നതെന്ന് ജോയിൻ്റ് കൺവീനർമാരായ കലാ മധു, സുജ സ്റ്റീഫൻ, എൻ.പി. രാജൻ, ബിന്ദു ഏബ്രഹാം എന്നിവർ പറഞ്ഞു.

അജീഷ് എറണാകുളം അമ്യത മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ജനകീയ കാരുണ്യ സമിതിയുടെ 12-ാം വാർഡ് ആലോചനയോഗം ഇന്ന് വൈകിട്ട് 5 മണിക്ക് തലവടി തെക്ക് സൗഹൃദ നഗർ വാലയിൽ ബെറാഖാ ഭവനിൽ നടക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിക്കും.കൺവീനർ പ്രിയ അരുൺ പുന്നശ്ശേരിൽ പ്രവർത്തന വിശധികരണം നടത്തുമെന്ന് പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി. ഇടിക്കുള അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News