ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ കേരള ദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി സമൂഹവും മലയാളികളും കടന്നുപോകുന്ന സമകാലീക പ്രശ്നങ്ങളെ അപഗ്രഥിച്ചുകൊണ്ടുള്ള സിമ്പോസിയവും ചര്‍ച്ചകളും ഗാന സന്ധ്യയും അരങ്ങേറും. നവംബര്‍ 12 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് എലൈറ്റ് ഇന്ത്യന്‍ കിച്ചന് ഡൈനിംഗ് ഹാളില്‍ (2163 Galloway Rd, Bensalem, PA 19020) ആണ് കാര്യപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഫിലഡല്‍ഫിയയിലെ പ്രശസ്ത സാമൂഹിക പരിഷ്കര്‍ത്താവും ആത്മീയ ഗുരുവുമായ റവ. ഫാ. എം കെ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തും. ‘Pravasi mistreatments in Kerala’, ‘Brain Drain in Kerala’, ‘Drugs usage among Teenagers and youths in Kerala’ എന്ന വിഷയങ്ങളിലാണ് ചര്‍ച്ച ക്രമീകരിച്ചിരിക്കുന്നത്. കേരളാ ഡേ ചെയര്മാന് ഡോ. ഈപ്പന് ഡാനിയേല്‍, എബ്രഹാം മേട്ടില്‍, ജോര്‍ജ് നടവയല്‍, റവ. റെജി യോഹന്നാന് എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന ഗാന സന്ധ്യയില്‍ ഫിലഡല്‍ഫിയയിലെ പ്രശസ്ത ഗായകര്‍ പങ്കെടുക്കും.
ട്രൈസ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ സ്പോണ്സര് ചെയ്തിരിക്കുന്ന ഈ പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുരേഷ് നായര്‍ (പ്രസിഡന്റ്) 267 515 8372, അഭിലാഷ് ജോണ്‍ (സെക്രട്ടറി) 267 701 3623, സുമോദ് നെല്ലിക്കാല (ട്രഷറര്‍) 267 322 8527, ഡോ. ഈപ്പന് ഡാനിയേല്‍ (കേരളാ ഡേ ചെയര്മാന്) 215 262 0709.