പനാജി: അടിയന്തരാവസ്ഥ പോലൊരു കാലഘട്ടം ഇനി കാണാതിരിക്കാൻ ഇന്ത്യ ഇപ്പോൾ വളരെയധികം മാറിയെന്ന് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ പറഞ്ഞു. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ 200-ാമത് പുസ്തകമായ വാമനവൃക്ഷകലയുടെ പ്രകാശനം രാജ്ഭവനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. ബോൺസായ് മരങ്ങൾ വളർത്തുന്ന കലയെക്കുറിച്ചാണ് ഈ പുസ്തകം.
പിള്ളയുടെ നൂറാമത്തെ പുസ്തകം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രകാശനം ചെയ്തതെന്ന് ഉപരാഷ്ട്രപതി സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു, “അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളെക്കുറിച്ചായിരുന്നു ആ പുസ്തകം. ആ പുസ്തകം പ്രധാനമന്ത്രി പ്രകാശനം ചെയ്യുന്നത് യാദൃശ്ചികമായിരുന്നു. ഇന്ത്യയിൽ ഇനിയൊരിക്കലും ഇത്തരം ഇരുണ്ട ദിനങ്ങൾ വരാൻ സാധ്യതയില്ലാത്ത നിലയിലേക്ക് ഇന്ത്യ പുരോഗമിച്ചു എന്നതിൽ എനിക്ക് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിലെ ഒരു ശക്തിക്കും നമ്മുടെ ജനതയുടെ മൗലികാവകാശങ്ങളായ മനുഷ്യാവകാശങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല.
“തീർച്ചയായും അടിയന്തരാവസ്ഥ (1975ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയത്) നമ്മുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമായിരുന്നു, നമ്മൾ അവിടെ നിന്ന് മുന്നോട്ട് പോകുകയും പാഠങ്ങൾ പഠിക്കുകയും വേണം,” ധൻഖർ പറഞ്ഞു. പുസ്തകത്തിന്റെ ആദ്യപ്രതി ജ്ഞാനപീഠ പുരസ്കാര ജേതാവ് ദാമോദർ മാവ്ജോയ്ക്ക് നൽകി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് ഒപ്പമാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്.
ഇന്ത്യൻ നാഗരികതയുടെ ധാർമ്മികതയ്ക്കും മൂല്യങ്ങൾക്കും ജ്ഞാനത്തിനും 5,000 വർഷത്തിലേറെ പഴക്കമുണ്ടെന്നതിന്റെ ഓർമ്മപ്പെടുത്തലാണിതെന്ന് പിള്ളയുടെ പുതിയ പുസ്തകത്തെ പരാമർശിച്ച് ധൻഖർ പറഞ്ഞു. അദ്ദേഹം പറഞ്ഞു, “നമുക്ക് അറിവിനായി മറ്റെവിടെയും നോക്കേണ്ടതില്ല. അത് നമ്മുടെ വേദങ്ങളിലും ഉപനിഷത്തുകളിലും ഉണ്ട്. ഇക്കാര്യം ഗവർണർ വീണ്ടും തന്റെ പുസ്തകത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ജപ്പാനിൽ നിന്നോ ചൈനയിൽ നിന്നോ ആണ് ബോൺസായ് മരങ്ങൾ വരുന്നത് എന്നാണ് പൊതുവെയുള്ള വിശ്വാസം.