കോട്ടയം: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ജല്ലയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു. ഹോട്ടല്‍ – റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളുമായി അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. എരുമേലിയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും വിലവിവര പട്ടിക പ്രദർശിപ്പിക്കും. വില ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ കാലത്തേക്ക് മാത്രം. നിശ്ചിത തുകയിലധികം ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
വില വിവരപട്ടിക
1. കുത്തരി ഊണ് (എട്ടു കൂട്ടം) സോർട്ടെക്‌സ് റൈസ് 70 രൂപ
2. ആന്ധ്രാ ഊണ് (പൊന്നിയരി) 70 രൂപ
3. കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ) (750മി.ലി.) 35 രൂപ
4. ചായ (150 മി.ലി.) 12 രൂപ
5. മധുരമില്ലാത്ത ചായ (150 മി.ലി.) 10 രൂപ
6. കാപ്പി (150 മി.ലി.) 10 രൂപ
7. മധുരമില്ലാത്ത കാപ്പി (150 മി.ലി.) 10 രൂപ
8. ബ്രൂ കോഫി/നെസ് കോഫി (150 മി.ലി.) 15 രൂപ
9. കട്ടൻ കാപ്പി (150 മി.ലി.) 9 രൂപ
10. മധുരമില്ലാത്ത കട്ടൻകാപ്പി (150 മി.ലി.) 7 രൂപ
11. കട്ടൻചായ (150 മി.ലി.) 9 രൂപ
12. മധുരമില്ലാത്ത കട്ടൻചായ(150 മി.ലി) 7 രൂപ
13. ഇടിയപ്പം (ഒരെണ്ണം) 50 ഗ്രാം 10 രൂപ
14. ദോശ (ഒരെണ്ണം) 50 ഗ്രാം 10 രൂപ
15. ഇഡ്ഢലി (ഒരെണ്ണം) 50 ഗ്രാം 10 രൂപ
16. പാലപ്പം (ഒരെണ്ണം) 50 ഗ്രാം 10 രൂപ
17. ചപ്പാത്തി (രെണ്ണം) 50 ഗ്രാം 10 രൂപ
18. ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉൾപ്പെടെ 60 രൂപ
19. പൊറോട്ട (ഒരെണ്ണം) 50 ഗ്രാം 12 രൂപ
20. നെയ്‌റോസ്റ്റ് (175 ഗ്രാം) 46 രൂപ
21. പ്ലെയിൻ റോസ്റ്റ് 35 രൂപ
22. മസാലദോശ ( 175 ഗ്രാം) 50 രൂപ
23. പൂരിമസാല (50 ഗ്രാം വീതം 2 എണ്ണം) 36 രൂപ
24. മിക്‌സഡ് വെജിറ്റബിൾ 30 രൂപ
25. പരിപ്പുവട (60 ഗ്രാം) 10 രൂപ
26. ഉഴുന്നുവട (60 ഗ്രാം) 10 രൂപ
27. കടലക്കറി (100 ഗ്രാം) 30 രൂപ
28. ഗ്രീൻപീസ് കറി (100 ഗ്രാം) 30 രൂപ
29. കിഴങ്ങ് കറി (100 ഗ്രാം) 30 രൂപ
30. തൈര് (1 കപ്പ് 100 മി.ലി.) 15 രൂപ
31. കപ്പ (250 ഗ്രാം) 30 രൂപ
32. ബോണ്ട (50 ഗ്രാം) 10 രൂപ
33. ഉള്ളിവട (60 ഗ്രാം) 10 രൂപ
34. ഏത്തയ്ക്കാപ്പം (75 ഗ്രാം- പകുതി) 12 രൂപ
35. തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം) 47 രൂപ
36. ലെമൺ റൈസ് (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം) 44 രൂപ
37. മെഷീൻ ചായ (90 മി.ലി.) 8 രൂപ
38. മെഷീൻ കോഫി (90 മി.ലി.) 10 രൂപ
39. മെഷീൻ മസാല ചായ (90 മി.ലി.) 15 രൂപ
40. മെഷീൻ ലെമൺ ടീ (90 മി.ലി.) 15 രൂപ
41. മെഷീൻ ഫ്ളേവേഡ് ഐസ് ടീ (200 മി.ലി) 20 രൂപ
ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കുമെതിരെയുള്ള തീര്‍ത്ഥാടകരുടെ പരാതികള്‍ താഴെ പറയുന്ന ഫോണ്‍ നമ്പറിലൂടെ അറിയിക്കാം:
ജില്ലാ സിവിൽ സപ്ലൈ ഓഫീസ് – 0481 2560371
ജില്ലാ ഭക്ഷ്യസുരക്ഷ ഓഫീസ് – 0481 2564677
ജില്ലാ ലീഗൽ മെട്രോളജി ഓഫീസ് – 0481 2582998