എറണാകുളം: സംസ്ഥാനത്തുടനീളം ബസ്സുകളിൽ ക്യാമറകള്‍ സ്ഥാപിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. സർക്കാർ ഉത്തരവിനെതിരെ കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിലാണ് തീരുമാനം.
ക്യാമറകളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കാട്ടിയും ഉയർന്ന നിലവാരമുള്ള ക്യാമറകൾ സ്ഥാപിക്കാൻ നൽകിയിരിക്കുന്ന സമയം നീട്ടണമെന്നും ആവശ്യപ്പെട്ട് സർക്കാർ നിർദ്ദേശത്തിനെതിരെ ബസുടമകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ബസ്സുകൾക്കകത്തും പുറത്തും ക്യാമറകൾ സ്ഥാപിക്കാനുള്ള സർക്കാർ ഉത്തരവ് സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്കാണ് നിർദ്ദേശിച്ചത്, പ്രത്യേകിച്ചും നിരവധി ബസ് അപകടങ്ങളുടെ വെളിച്ചത്തിൽ.