വാഷിംഗ്ടൺ: തന്റെ പ്രിയപ്പെട്ട ആഗോള സംരംഭമായ ബിആർഐയിൽ ചേരാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ക്ഷണിച്ചു. വാഷിംഗ്ടണിന്റെ പിന്തുണയുള്ള ബഹുമുഖ സഹകരണ സംരംഭങ്ങളിൽ ചേരാനുള്ള സന്നദ്ധതയും ഷി പ്രകടിപ്പിച്ചു.
2015-ൽ ഷി ജിൻപിംഗ് ആരംഭിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) പ്രകാരം ചൈന ഇതുവരെ ഒരു ട്രില്യൺ യുഎസ് ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. ചൈനയുടെ പദ്ധതിയെ യുഎസും ഇന്ത്യയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ വിമർശിച്ചിരുന്നു. ശ്രീലങ്കയും പാക്കിസ്താനും ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ചൈനയുടെ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ്, ഈ രാജ്യങ്ങളെല്ലാം തന്നെ ചൈനയ്ക്ക് വന്‍ കടബാധ്യതയിലാണുതാനും. അമേരിക്കയും ഇന്ത്യയും യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളും ബിആർഐയുടെ ഭാഗമല്ല.