ഹമാസ്-ഇസ്രായേൽ യുദ്ധം അടുത്ത അഞ്ച് ദിവസത്തേക്ക് നിർത്തുമെന്ന് ധാരണയായി

വാഷിംഗ്ടൺ: അടുത്ത അഞ്ച് ദിവസത്തേക്ക് യുദ്ധം നിർത്താൻ ഇസ്രായേലും ഹമാസും തമ്മിൽ ധാരണയായി. ആറ് പേജുള്ള, അമേരിക്ക മുൻകൈയെടുത്ത, ഈ കരാറിൽ ഒപ്പുവെച്ചതായാണ് ലഭിക്കുന്ന വിവരം. കരാർ പ്രകാരം, അടുത്ത അഞ്ച് ദിവസത്തേക്ക് ഇരുപക്ഷവും യുദ്ധം അവസാനിപ്പിക്കും.

ഡസൻ കണക്കിന് ബന്ദികളെ മോചിപ്പിക്കാൻ ഇസ്രയേലും അമേരിക്കയും ഹമാസും തമ്മിൽ താത്കാലിക കരാറിലെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ കരാർ പ്രകാരം ഗാസയിലെ പോരാട്ടം അടുത്ത അഞ്ച് ദിവസത്തേക്ക് നിർത്തും. കരാറിനെക്കുറിച്ച് അറിവുള്ള ചിലരിൽ നിന്നാണ് മാധ്യമങ്ങൾക്ക് ഈ വിവരം ലഭിച്ചത്. അതേസമയം, ഓരോ 24 മണിക്കൂറിലും 50-ഓ അതിലധികമോ ബന്ദികളെ വിട്ടയക്കും.

ഇസ്രായേലിൽ നിന്ന് 240 ബന്ദികളെ പിടികൂടിയതായി ഒക്‌ടോബർ ഏഴിന് ഹമാസ് അവകാശപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാൽ, ഈ കരാറിനെക്കുറിച്ച് വൈറ്റ് ഹൗസോ ഇസ്രായേൽ പ്രധാനമന്ത്രിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബന്ദികളുടെ മോചനം അടുത്ത ദിവസങ്ങളിൽ ആരംഭിച്ചേക്കുമെന്ന് കരാറിനെക്കുറിച്ച് അറിയാവുന്നവര്‍ പറയുന്നു. ഇതിനിടയിലും ഇസ്രായേലും ഗാസയും തമ്മിൽ നടക്കുന്ന യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഗാസ മുനമ്പിലെ ജനങ്ങളെ ഇസ്രായേൽ തുടർച്ചയായി ലക്ഷ്യമിടുന്നു. വടക്കൻ ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ശനിയാഴ്ച നടന്ന ഇരട്ട ആക്രമണങ്ങളിൽ 80 ലധികം പേർ കൊല്ലപ്പെട്ടു.

ശനിയാഴ്ച ജബലിയ ക്യാമ്പിലെ മറ്റൊരു കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 19 കുട്ടികളടക്കം ഒരേ കുടുംബത്തിലെ 32 പേർ കൊല്ലപ്പെട്ടതായി ഹമാസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണത്തെക്കുറിച്ച് പരാമർശിക്കാതെ, ജബലിയ മേഖലയിലെ ഒരു സംഭവം അവലോകനത്തിലാണെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. യുഎൻ കണക്കുകൾ പ്രകാരം ആറാഴ്ച നീണ്ടുനിന്ന പോരാട്ടത്തിൽ ഗാസ മുനമ്പിൽ 1.6 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു. കുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരെയും കൊല്ലുന്നതിനെ യുഎൻ മാനുഷിക മേധാവി മാർട്ടിൻ ഗ്രിഫിത്ത്സ് അപലപിച്ചു.

 

 

Print Friendly, PDF & Email

Leave a Comment

More News