വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു ഷാര്‍ജ അന്താരാഷ്ട്ര പുസതകമേളയില്‍ പങ്കെടുത്ത എനിക്കുണ്ടായത്. അവിടത്തെ സുല്‍ത്താന്റെ അക്ഷരങ്ങളോടുള്ള അസാമാന്യമായ ദര്‍ശനമാണ് അത് വെളിപ്പെടുത്തുന്നത്.
നവംബര്‍ ഒന്നു മുതല്‍ പ്രന്തണ്ടു വരെ ‘എക്സ്‌പോ’ സെന്‍ററിലെ ഭീമാകാരമായ കൂടാരത്തില്‍ നരവധി ഷാളുകള്‍ക്കുള്ളില്‍ നിരത്തി വെച്ചിട്ടുള്ള പുസ്തകങ്ങള്‍. അവിടെ നിറയെ കണ്ണു ചിമ്മി തുറക്കുന്ന ലോകത്തിലെ ഒട്ടുമുക്കാല്‍ ഭാഷകളിലുള്ള പുസ്‌കങ്ങളുടെ അക്ഷരത്തിളക്കം. ആലുവ ശിവരാത്രിയോ, തൃശൂര്‍ പൂരമോ എന്നു തോന്നിക്കുന്ന തിക്കുംതിരക്കും. തൊണ്ണൂറു രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരം പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള പുസ്തകങ്ങള്‍, ലോകത്തിലെ വിവിധ ഭാഷകളിലായി.
തൂവള്ള കുപ്പായങ്ങളും, ശിരോവസ്ര്രങ്ങളും ധരിച്ച തദ്ദേശിയര്‍, വിവിധ ഭാഷകള്‍ സംസാരിക്കുന്ന വിവിധ വേഷധാരികളായ വിദേശിയര്‍, അതിലേറെ വൃത്യസ്തരായി മുണ്ടും ജുബയും, സാരിയും, സാല്‍വാറും ധരിച്ച കേരളീയരും ഒഴുകി നടക്കുന്നു, മലയാളവും ഹിന്ദിയുമൊക്കെ സംസാരിച്ച്.
അതാ, അവിടെ നീണ്ട നിരകളില്‍ മലയാള പ്രസിദ്ധികരണങ്ങളുടെ ഷാളുകള്‍. ഡിസി, മാതൃഭൂമി, കൈരളി, കറന്‍റ്, ചിന്ത, ഗ്രീന്‍ ബുക്സ് അങ്ങനെ അങ്ങനെ. അവിടെ, കൈരളി ബുക്സില്‍ അടുക്കി വെച്ചിരിക്കുന്ന എന്റെ ചരിത്ര നോവലുകളായ മോശ, ബുദ്ധന്‍, നെന്മാണിക്യം, മരണമില്ലാത്തവരുടെ താഴ്‌വര, സോക്രട്ടീസ് ഒരു നോവല്‍, മാര്‍ക്കോപോളോ, കഥ പറയുന്ന കല്ലുകള്‍ മുതലായവയുമുണ്ട്. അവയെല്ലാം മലയാള സാഹിത്യത്തില്‍ ആരും കാണാതെ കിടന്ന വിശ്വസാഹിതൃത്തിലെ മുത്തും പവിഴവുംതന്നെ.
ഏറെക്കാലങ്ങളായി മണ്ണില്‍ പുതഞ്ഞുകിടന്ന നിധികള്‍ പൊടി തട്ടിയെടുത്ത് കണ്ണൂര്‍ കൈരളി പബ്ലിക്കേഷനിലൂടെ പുതിയ ആകര്‍ഷകമായ കവര്‍ ചട്ടകളോടെ ഷാര്‍ജ പുസ്കമേളയില്‍ എത്തിയിരിക്കുന്നു. ഞാന്‍ പല കാലങ്ങളില്‍ ദീര്‍ഘകാല ഗവേഷണങ്ങളും, പഠനങ്ങളും നടത്തി വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ വന്ന വിശ്വസാഹിത്യ ചരിത്ര നോവലുകളാണവ. അത്
മലയാള ഭാഷക്കും, ചരിത്രത്തിനും എന്നെന്നും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്.
പ്രശസ്ത എഴുത്തുകാരനും, വാഗ്മിയുമായ പോള്‍ സക്കറിയ ഷാര്‍ജ പുസ്തക മേളയില്‍ എന്റെ കുടുംബാംഗങ്ങള്‍ക്ക് കോപ്പികകള്‍ നല്‍കി പുസ്തക പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. കൈരളി പബ്ലിക്കേഷന്‍ മനേജിംഗ് ഡയറക്ടര്‍ ഒ. അശോക് കുമാര്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.
പുസ്തകങ്ങള്‍ വായിച്ച് അഭിപ്രായങ്ങള്‍ അറിയാന്‍ താത്പര്യപ്പെടുന്നു.
ബന്ധപ്പെടുക: ജോണ്‍ ഇളമത, ടെലഫോണ്‍ 905 848 0698
ഇ-മെയില്‍: elamathail@gmail.com
ഒ. അശോക് കുമാര്‍, കൈരളി പബ്ലിക്കേഷന്‍, കണ്ണൂര്‍
ടെലഫോണ്‍: 0944 726 3609
ഇ-മെയില്‍: kairalibooksknr@gmail.com