ചിങ്ങം: ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യതയുണ്ട്. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. അഭിപ്രായഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പല പ്രശ്നങ്ങളും സങ്കീർണ്ണമാകാനും കൈകാര്യം ചെയ്യാന്‍ കഴിയാതെ വരാനുമിടയുണ്ട്. പൊതുകാര്യങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍നിന്നും അകന്നുനില്ക്കുക.
കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമത്സരക്കാര്‍ എന്നിവരെക്കാള്‍ നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ബിസിനസിലോ മറ്റ് മേഖലകളിലോ ലാഭമുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. രോഗങ്ങൾ സുഖപ്പെടാനുള്ള സാധ്യതയുണ്ട്.
തുലാം: നിങ്ങള്‍ക്ക് മാനസികോന്മേഷമുള്ള ദിവസമായിരിക്കും ഇന്ന്. സുഹൃത്തുക്കളെയും അപരിചിതരെയും പ്രീതിപ്പെടുത്താനാവും. ചർച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. തൊഴിലില്‍ നേട്ടം ഉണ്ടാവുകയില്ല. തൊഴില്‍സ്ഥലത്ത് ശ്രദ്ധാകുലരാവുക. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. സാഹിത്യ മേഖലയിലുള്ളവർക്ക് നല്ല ദിവസമാണ്.
വൃശ്ചികം: സുഹൃത്തുക്കളേയും ബന്ധുക്കളേയും ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ അസ്വസ്ഥമാക്കും. അമ്മക്ക് അസുഖങ്ങള്‍ വരാനിടയുണ്ട്. പ്രശസ്തിക്കും പദവിക്കും പ്രഹരമേല്‍ക്കാം. അഭിപ്രായ വ്യത്യാസങ്ങൾ നിങ്ങളുടെ കുടുംബാന്തരീക്ഷം കലുഷിതമാകാം. ഇത് കടുത്ത മാനസിക സംഘർഷത്തിന് കാരണമായേക്കും. സുഖനിദ്ര അപ്രാപ്യമാകും.
ധനു: ചടുലമായ വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും ഇന്ന് നിങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കും. ഇത് ജോലിയിൽ പ്രകടമാവും.
മകരം: ഇന്ന് നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം കാണില്ലെന്നതിനാൽ നിരാശ തോന്നിയേക്കാം. മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാനും ഇത് വാദഗതികളായി മാറാനുമിടയുണ്ട്. എങ്കിലും പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. അവസാനത്തിൽ നിങ്ങൾ ഫലം കാണും.
കുംഭം: ഭാവിപദ്ധതികളിൽ തടസം തോന്നാനിടയുണ്ട്. എന്നാൽ പ്രതീക്ഷ കൈവിടാതിരിക്കുക. ജോലിയിൽ ഉദാരമനസ്കത കാണിക്കാനിടയുണ്ട്.
മീനം: സാമ്പത്തികകാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്. ധന നഷ്ട്ടം ഉണ്ടായേക്കാം. കുടുംബത്തിലെ ആരുടെയെങ്കിലും അപ്രതീക്ഷിതമായ അസുഖം നിങ്ങളെ വിഷമിപ്പിക്കും. എങ്കിലും സമ്മർദത്തിലാവാതിരിക്കാൻ ശ്രദ്ധിക്കുക.
മേടം: നിങ്ങളുടെ കഴിവുകൾ പുറത്തെടുക്കുന്നത് ഇന്ന് നല്ലതായിരിക്കും. ഇന്ന് നിങ്ങൾക്ക് കൃത്യമായ തീരുമാനങ്ങളെടുക്കേണ്ടിവരും. നിങ്ങളുടെ തീരുമാനങ്ങൾ ദീർഘകാലത്തേക്കുള്ളതായതിനാൽ ഉചിതമായ ഉപദേശം സ്വീകരിക്കുന്നത് നല്ലതായിരിക്കും.
ഇടവം: നിങ്ങൾക്ക് ഇന്ന് ഒരു നല്ല ദിവസവമായിരിക്കും. ഇന്ന് കഷ്ടപ്പാടുകളോ വിഷമങ്ങളോ ഉണ്ടാവാനിടയില്ല. വളരെയധികം കാര്യങ്ങൾ ഏറ്റെടുക്കാൻ കഴിയും. ഇത് വ്യക്തിപരമായ ഉയർച്ചക്ക് ഇടയാക്കും. ഇവ പ്രായോഗികമാക്കാൻ നിങ്ങൾ ഉപദേശം തേടേണ്ടതാണ്. യാഥാർഥ്യബോധമുള്ളവരും ന്യായബോധമുള്ളവരും ആയിരിക്കാൻ ശ്രമിക്കുക.
മിഥുനം: പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ശുഭകരമല്ലാത്ത ദിവസമാണ്. തളര്‍ച്ച, മടി, ഉന്മേഷക്കുറവ് എന്നിവക്ക് സാധ്യതയുണ്ട്. ഉദര അസ്വാസ്ഥ്യവും ഉണ്ടാകാം. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്കനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. അനാവശ്യമായ ചെലവുകള്‍ക്കുള്ള സാധ്യതയുണ്ട്. പ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവെക്കുന്നത് നന്നായിരിക്കും.
കര്‍ക്കിടകം: ചെയ്യുന്ന കാര്യങ്ങളിൽ അതീവ സമചിത്തതയും ശ്രദ്ധയും പുലര്‍ത്തുക. കുടുംബത്തിലെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക. വിനയം കൈവിടാതിരിക്കുന്നത് പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ സഹായിക്കും. അവിചാരിതമായ ചെലവുകള്‍ ഉണ്ടാകാം. അധാർമ്മികമോ നിയമവിരുദ്ധമോ ആയ പ്രവൃത്തികളില്‍ നിന്ന് മാറിനില്‍ക്കണം. പ്രാര്‍ഥനയും ധ്യാനവും ഗുണകരം ചെയ്യും.