ശബരിമലയിൽ ആറ് വയസുകാരിക്ക് പാമ്പു കടിയേറ്റു; ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

പത്തനംതിട്ട: ശബരിമലയിൽ ആറ് വയസുകാരിയ്ക്ക് പാമ്പുകടിയേറ്റു. കാട്ടാക്കട സ്വദേശിനിക്കാണ് പാമ്പുകടിയേറ്റത്.കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

ഇന്ന് രാവിലെ സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം.ആൻറി സ്‌നാക്ക് വെനം നൽകി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്.

ചൊവ്വാഴ്ച മരക്കൂട്ടത്ത് ചന്ദ്രാനന്ദൻ റോഡിൽ മലപ്പുറം സ്വദേശിയായ സജിത്തിന്(40) പാമ്പുകടിയേറ്റിരുന്നു. ഇതേ സ്ഥലത്ത് പിന്നെയും പാമ്പിനെ കണ്ടതായി കച്ചവടക്കാർ വനവകുപ്പിനെ അറിയിച്ചിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News