100 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻ പ്രകാശ് രാജിന് ഇഡി സമൻസ്

ചെന്നൈ: തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള ജ്വല്ലറി ഗ്രൂപ്പിനെതിരെ 100 കോടി രൂപയുടെ പോൺസി, തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻ പ്രകാശ് രാജിനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പങ്കാളിത്ത സ്ഥാപനമായ പ്രണവ് ജ്വല്ലേഴ്‌സില്‍ നവംബർ 20ന് റെയ്ഡ് നടത്തി 23.70 ലക്ഷം രൂപയും കണക്കില്‍ പെടാത്ത പണവും സ്വർണാഭരണങ്ങളും പിടിച്ചെടുത്തതായി അവകാശപ്പെട്ട കേസിലാണ് അന്വേഷണം.

രാജ് (58) ഈ കമ്പനിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു. അടുത്തയാഴ്ച ചെന്നൈയിലെ ഫെഡറൽ ഏജൻസിക്ക് മുമ്പാകെ മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാണ് നടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹിന്ദിയിലും തെന്നിന്ത്യൻ സിനിമകളിലും വ്യത്യസ്ത വേഷങ്ങൾ ചെയ്ത താരം ബിജെപിയുടെ കടുത്ത വിമർശകനാണ്.

തമിഴ്‌നാട് പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ എഫ്‌ഐആറിൽ നിന്നാണ് ഇഡി കേസ്.

ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് സ്വർണ നിക്ഷേപ പദ്ധതിയുടെ മറവിൽ പ്രണവ് ജ്വല്ലേഴ്‌സും മറ്റുള്ളവരും 100 കോടി രൂപ പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്തതായി പോലീസിന്റെ പരാതിയിൽ ഫെഡറൽ ഏജൻസി ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News