നവകേരള സദസ്സിന്റെ രാവിലത്തെ യോഗം വയനാടിന്റെ വികസനത്തിനായി നിരവധി ആശയങ്ങളും ആവശ്യങ്ങളും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുന്നിൽ വച്ചു. വിവിധ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികൾ നിരവധി ആവശ്യങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. വയനാട് ജില്ലയിൽ മെഡിക്കൽ കോളേജ് ആരംഭിക്കുന്നത് അഭിമാനകരമായ നേട്ടമാണ്. നൂതന സൗകര്യങ്ങളോടെയുള്ള ആധുനിക ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യവും ഉയർന്നു.
ഗോത്രമേഖലയിലെ ഭൂമി പ്രശ്നം പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണം. ഭൂരഹിത ഭവരഹിതരുടെ പ്രശ്നപരിഹാരത്തിന് ജില്ലയില്‍ പുതിയ മിഷന് തുടങ്ങും. കുറിച്യ കുറുമ കുടുംബവിഭാഗങ്ങളുടെ കൂട്ടുസ്വത്ത് വിഭജനത്തിലെ നിയമ തടസ്സങ്ങള്‍ ലഘൂകരിക്കണം. യുവാക്കള്‍ക്ക് തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് സ്വയം തൊഴില്‍ പ്രോത്സാഹനം വേണം. ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠനത്തിലെ കൊഴിഞ്ഞുപോക്കും ലഹരി ഉപയോഗവും നിയന്ത്രിക്കാന്‍ പദ്ധതികള്‍ വേണം. വയനാട്ടിലെ യാത്രാദുരിത പരിഹരിക്കുന്നതിന് ബദല്‍മാര്‍ഗ്ഗങ്ങള്‍ വളരെ പെട്ടന്ന് കണ്ടെത്തണമെന്നും പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് , മൈസൂര്കുട്ട സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റത്തിന് നടപടികള്‍ സ്വീകരിക്കണം. ആരോഗ്യരംഗത്തെ പ്രശ്ങ്ങളും മുഖ്യന്ത്രിയുടെ മുന്നില്‍ ക്ഷണിതാക്കളില്‍ പലരും മുന്നോട്ടുവെച്ചു.
കാപ്പികര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം. കാപ്പി കര്‍ഷകര്‍ക്ക് ഇന്‍ഷൂറന്‍സ് പ്രഖ്യാപിക്കണം. കാപ്പിക്ക് മിനിമം താങ്ങുവില ലഭ്യമാക്കണം. കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍ എല്ലായിടത്തും എല്ലാവരിലേക്കും വ്യാപിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നു. ജില്ലയിലെ മൃഗശല്യം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണം.
ട്രോമ കാന്‍സര്‍ കെയര്‍, ഹൃദ്രോഗ വിഭാഗം, ട്രോമകെയര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ജില്ലയില്‍ ലഭ്യമാക്കണം. ഗര്‍ഭിണികള്‍ക്കും നവജാതശിശുക്കള്‍ക്കുമായി ഫലപ്രദമായ തീവ്രപരിചരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രഭാതയോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ബത്തേരി ബിഷപ്പ് ഡോ. ഗീവര്‍ഗ്ഗീസ് ബര്‍ണ്ണബാസ് മെത്രാപ്പൊലീത്ത, കോഫി ഗ്രോവേഴ്സ് അസോസിയേഷന് പ്രസിഡന്റ് പ്രശാന്ത് രാജേഷ്, സാംസ്കാരിക പ്രവര്ത്തകന് ഷറഫുദ്ദീന് അഞ്ചാംപീടിക, ഗോത്ര വര്‍ഗ്ഗ പ്രതിനിധി എ.എം. പ്രസാദ്, ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്ര് ജോണി പാറ്റാനി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്, പൂതാടി ഗ്രാമപഞ്ചായത്തംഗ രുഗ്മിണി സുബ്രഹ്മണ്യം. വ്യവസായി ബോബി ചെമ്മണ്ണൂര്‍, ആരോഗ്യ പ്രവര്ത്തകന് ഡോ.എ. ഗോഗുല്‍ദേവ്, എ.ഐ വിദഗ്ദന് സൂരജ്, സ്ത്രീശാക്തീകരണ അവാര്‍ഡ് ജേതാവ് സി.ഡി.സരസ്വതി, മതപണ്ഡിതന് ഇബ്രാഹിം ഫൈസി പേരാല്‍, ലോക ബ്ലൈന്‍ഡ് ടെന്നീസ് താരം നിബിന് മാത്യു തുടങ്ങിയവരാണ് പ്രഭാതയോഗത്തില്‍ ക്ഷണിതാക്കളുടെ പ്രതിനിധികള്‍ക്കിടയില്‍ നിന്നും സംസാരിച്ചത്.