കൊച്ചി: രാത്രി പാർട്ടികൾക്കായി സ്വകാര്യ റിസോർട്ടുകളിലും ആഡംബര ഹോട്ടലുകളിലും എംഡിഎംഎ വിൽപന നടത്തിയ മൂന്ന് പേർ കൊച്ചിയിൽ പിടിയിലായി. മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഇടനിലക്കാരനെയും എക്സൈസ് പിടികൂടി.
ഇവരില്‍ നിന്ന് 7.5 ഗ്രാം എംഡിഎംഎയും, 1,05,000 രൂപയും, മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
ഡിവൈഎഫ്‌ഐ മുൻ ബ്ലോക്ക് പ്രസിഡന്റ് പടമുഗള്‍ സ്വദേശി ഒഎം സലാഹുദ്ദീൻ (35), പാലക്കാട് സ്വദേശി അമീർ അബ്ദുൾ ഖാദർ (27), കോട്ടയം സ്വദേശി അർഫാസ് ഷെരീദ് (27) എന്നിവരാണ് അറസ്റ്റിലായത്.
ഇടനിലക്കാരനെ പോലീസ് പിടികൂടിയതിനെ തുടർന്നാണ് മൂന്നുപേരും അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്നുമായി നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇവരെ പോലീസ് പിടികൂടുകയായിരുന്നു. മയക്കുമരുന്ന് കടത്തുന്നതിന് ഒരൊറ്റ വാഹനത്തിന് പകരം ഒന്നിലധികം വാഹനങ്ങൾ ഉപയോഗിക്കുന്ന തന്ത്രമാണ് അവർ സ്വീകരിച്ചത്.