ഗാസയിലെ അൽ-ഷിഫ ആശുപത്രി ഡയറക്ടറെ ഇസ്രായേൽ പ്രതിരോധ സേന അറസ്റ്റ് ചെയ്തു

ടെൽ അവീവ്: ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) വ്യാഴാഴ്ച ഗാസയിലെ അൽ-ഷിഫ ഹോസ്പിറ്റൽ ഡയറക്ടർ മുഹമ്മദ് അബു സെലമ്യയെയും ഉപരോധിച്ച എൻക്ലേവിലെ ഏറ്റവും വലിയ മെഡിക്കൽ സ്ഥാപനത്തിലെ മറ്റു ചില ജീവനക്കാരെയും അറസ്റ്റ് ചെയ്തു.

ഒക്ടോബർ 27 ന് ഗാസയിൽ ഇസ്രായേൽ സൈന്യം ആരംഭിച്ച ആക്രമണത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ് ഈ ആശുപത്രി.

ഹമാസ് തീവ്രവാദി സംഘം അൽ-ഷിഫയുടെ കീഴിൽ ഒരു കമാൻഡ് സെന്റർ നടത്തുന്നുണ്ടെന്നും ആശുപത്രിക്കുള്ളിൽ നിരവധി ടണൽ എൻട്രി പോയിന്റുകളുള്ള മെഡിക്കൽ കോംപ്ലക്‌സ് അടിസ്ഥാനമായി ഉപയോഗിക്കുന്നുണ്ടെന്നും ഐഡിഎഫ് പറഞ്ഞു.

എന്നാല്‍, ആരോപണങ്ങൾ തീവ്രവാദ ഗ്രൂപ്പും ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും ആശുപത്രി അധികൃതരും ആവർത്തിച്ച് നിഷേധിച്ചു.

ഒക്‌ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയവരെ ആശുപത്രിക്ക് താഴെയുള്ള തുരങ്കങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ഐഡിഎഫ് നിരവധി പ്രസ്താവനകളിൽ അവകാശപ്പെട്ടു.

കഴിഞ്ഞയാഴ്ച അൽ-ഷിഫ ആശുപത്രിക്ക് സമീപം മൃതദേഹം കണ്ടെത്തിയ 19 കാരനായ കോർപ്പറൽ നോ മാർസിയാനോയെ ഹമാസ് കൊലപ്പെടുത്തിയതായി ഞായറാഴ്ച രാത്രി സൈന്യം സ്ഥിരീകരിച്ചിരുന്നു.

തട്ടിക്കൊണ്ടുപോയ 65 കാരനായ യെഹൂദിത് വെയ്‌സിന്റെ അവശിഷ്ടങ്ങൾ അൽ-ഷിഫയുടെ പരിസരത്ത് കണ്ടെത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് മാർസിയാനോയുടെ മൃതദേഹം കണ്ടെത്തിയത്.

ഹമാസും ഇസ്രായേലുമായുള്ള യുദ്ധത്തിന് നാല് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു ശേഷമാണ് വ്യാഴാഴ്ചത്തെ സംഭവം. താൽക്കാലിക വെടിനിര്‍ത്തല്‍ വ്യാഴാഴ്ച ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, കരാർ വെള്ളിയാഴ്ച നടക്കുമെന്ന് വിശ്വസിക്കുന്നതായി ഇസ്രായേൽ സർക്കാർ വൃത്തങ്ങൾ പറയുന്നു.

വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടത്തിൽ, ഹമാസ് ഗാസയിൽ നിന്ന് 50 ബന്ദികളെ മോചിപ്പിക്കും, ഇസ്രായേൽ 150 ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കും.

 

Print Friendly, PDF & Email

Leave a Comment

More News