ഗാസ മുനമ്പിൽ നിന്ന് ഖത്തറിലെ താമസക്കാരായ ഇരുപത് 20 ഫലസ്തീനികളെ ഖത്തര്‍ ഒഴിപ്പിച്ചു

ഗാസ മുനമ്പിൽ നിന്ന് ദോഹയിലേക്ക് വരുന്ന കുടുംബത്തെ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോൽവ ബിൻത് റാഷിദ് അൽ ഖാതർ സ്വീകരിക്കുന്നു. ഫോട്ടോ കടപ്പാട്: മൊഫഖത്തർ/എക്സ്

ദോഹ (ഖത്തര്‍): ഗാസ മുനമ്പിൽ നിന്ന് അൽ ആരിഷ് നഗരത്തിലൂടെ ഖത്തറിലെ താമസക്കാരായ 20 ഫലസ്തീനികളെ ഖത്തർ ഒഴിപ്പിച്ചു. ഖത്തർ സായുധ സേനയുടെ വിമാനത്തിലാണ് ഇവരെ കൊണ്ടുവന്നത്.

നവംബർ 23 വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോൽവ ബിൻത് റാഷിദ് അൽ ഖാതർ വിമാനത്താവളത്തില്‍ സംഘത്തെ സ്വീകരിച്ചു.

സിവിലിയൻമാരെ സംരക്ഷിക്കാനും ഖത്തറി റെസിഡൻസിയുള്ളവരെ ഒഴിപ്പിക്കാനും അവരുടെ സുരക്ഷയും പിന്തുണയും ഉറപ്പാക്കാനും ഗാസ മുനമ്പിൽ ഖത്തർ നടത്തുന്ന മാനുഷിക ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

“ഇസ്രായേല്‍ ഗാസയില്‍ യുദ്ധമ ആരംഭിച്ചപ്പോള്‍ ഈ ഖത്തര്‍ നിവാസികള്‍ തങ്ങളുടെ അവധിക്കാലം ഗാസ മുനമ്പിൽ ചെലവഴിക്കുകയായിരുന്നു. ദൈവത്തിന് നന്ദി, നിരവധി ആഴ്ചകളുടെ ശ്രമങ്ങൾക്ക് ശേഷം, അവർ അവരുടെ കുടുംബത്തിലെ മറ്റുള്ളവരുമായി വീണ്ടും ഒന്നിച്ചു,” അല്‍ ഖാതര്‍ X-ല്‍ എഴുതി.

ഖത്തറി റെസിഡൻസി കൈവശം വച്ചിരിക്കുന്ന ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഗാസയിലെ ഞങ്ങളുടെ എല്ലാ ആളുകളെയും സംരക്ഷിക്കാനും അവർക്ക് ആശ്വാസവും സമാധാനവും നൽകാനും ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച രാവിലെ, ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ നാല് ദിവസത്തെ വെടിനിർത്തൽ നടപ്പാക്കിയതോടെ, ഇസ്രായേൽ തടവുകാർക്ക് പകരമായി ഡസൻ കണക്കിന് ബന്ദികളെ മോചിപ്പിക്കാൻ ഗാസയിലെ തീവ്രവാദികളെ അനുവദിച്ചു.

ഒക്‌ടോബർ 7 മുതൽ, ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ 6,150 കുട്ടികളും 4,000 സ്ത്രീകളും ഉൾപ്പെടെ 14,854 ഫലസ്തീനികൾ മരിക്കുകയും 36,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

Print Friendly, PDF & Email

Leave a Comment

More News