എടത്വാ: പുഞ്ചപാടത്തു വിത്തുവിതച്ച് പച്ച ചെക്കിടിക്കാടു ലൂർദ് മാതാ ഹയർസെക്കൻററി എൻ.എസ്.എസ് വിദ്യാർത്ഥികൾ . പളളിയുടെ 75 സെന്റ് നിലം പാട്ടത്തിനെടുത്താണ് കുട്ടികൾ പുഞ്ച കൃഷിചെയ്യുന്നത്. ‘ഉമ’ വിത്താണ് വിതച്ചിരിക്കുന്നത്. നിലം ഒരുക്കുവാൻ എൻ.എസ്.എസ് വിദ്യാർത്ഥികൾ നേതൃത്വം നൽകി. കൃഷിയുടെ വിവിധ തലങ്ങൾ കുട്ടികൾക്കു പഠിക്കുവാനും കൃഷിയോടു കുട്ടികൾക്കു താല്പര്യം ഉണ്ടാകുക എന്നതാണ് ലക്ഷ്യം. പൂവ് കൃഷി, പച്ചക്കറി കൃഷി എന്നിവ സ്കൂളിൽ നടത്തപ്പെടുന്നു. വിത്തുവിതയ്ക്കലിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ തോമസ്കുട്ടി മാത്യൂ ചീരം വേലിൽ നിർവ്വഹിച്ചു. പ്രോഗ്രാം ഓഫീസർ ഷിജോ സേവ്യർ കല്ലുപുരയ്ക്കൽ, വിദ്യാർത്ഥികളായ സായി ചന്ദ്രൻ , ഡെന്നി ചാക്കോ , അലക്സ് കെ.വി. ആരോൺ അലക്സ് സെബാസ്റ്റ്യൻ, എബിൻ കൃര്യൻ, വിവേക് മോൻ പി.എ , ആകാശ് എസ്, റയാൻ നെ റോണാ , നിജിൽ റോസ് ബിജു, ലിയോൺ വർഗ്ഗീസ്, അതുല്യ മേരി ജോസഫ് പാർവതി . പി.കെ എന്നിവർ വിത്തുവിതയ്ക്കുന്നതിനു നേതൃത്വം നൽകി.
More News
-
22 വിവാദ ഉദ്യോഗസ്ഥരുടെ പാസ്പോർട്ട് ബംഗ്ലാദേശ് റദ്ദാക്കി
ധാക്ക: സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരായ അഴിമതി അന്വേഷണത്തിന്റെ ഭാഗമായി റാപ്പിഡ് ആക്ഷന്‍ ബറ്റാലിയൻ (RAB) ഉൾപ്പെടെയുള്ള ഇൻ്റലിജൻസ്, നിയമ-നിർവ്വഹണ ഏജൻസികളിൽ സേവനമനുഷ്ഠിച്ച 22... -
നെതന്യാഹുവിനും ഹമാസിനും അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു
ഗാസയിലെ യുദ്ധത്തിലും 2023 ഒക്ടോബറിലെ ആക്രമണങ്ങളിലും യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അദ്ദേഹത്തിൻ്റെ മുൻ പ്രതിരോധ... -
ശബരിമലയിൽ വിതരണം ചെയ്ത ഉണ്ണിയപ്പത്തില്‍ പൂപ്പൽ പിടിച്ചത് മഴയും ഈര്‍പ്പവും കാരണമാണെന്ന് ദേവസ്വം ബോര്‍ഡ്; വിഷയം ഗൗരവതരമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ വിതരണം ചെയ്ത ഉണ്ണിയപ്പത്തില്‍ പൂപ്പല്‍ കണ്ടെത്തിയത് ഗൗരവമായ വിഷയമാണെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് നിരീക്ഷിച്ചു. പൂപ്പൽ പിടിച്ച ഉണ്ണിയപ്പത്തിന്റെ...