നവകേരള ബസിന്റെ ചില്ലുകള്‍ക്ക് മങ്ങല്‍; കെ എസ് ആര്‍ ടി സി വര്‍ക്‌ഷോപ്പില്‍ ചില്ലുകള്‍ മാറ്റി

കോഴിക്കോട്: നവകേരള സദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസിന്റെ ചില്ലുകൾക്ക് മങ്ങല്‍. 1.05 കോടി രൂപ ചെലവിൽ നിർമിച്ച ബസ് ഓട്ടം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴാണ് ചില്ലുകള്‍ക്ക് മങ്ങല്‍ അനുഭവപ്പെട്ടത്. മുഖ്യമന്ത്രിക്ക് പുറത്തുള്ള കാഴ്ചകൾ കാണാനും പുറത്തുനിന്നുള്ളവർക്ക് മുഖ്യമന്ത്രിയെ വ്യക്തമായി കാണാൻ കഴിയുന്ന തരത്തിലാണ്
ചില്ലുകള്‍ മാറ്റിയതെന്നാണ് പുറത്തുവരുന്ന വിവരം.

വെള്ളിയാഴ്‌ച രാത്രി വടകരയിലെ നവകേരള സദസിന് ശേഷം കോഴിക്കോട്ടെ കെഎസ്ആർടിസി റീജിയണൽ വർക്‌ഷോപ്പിൽ എത്തിച്ചാണ് ചില്ല് മാറ്റിയത്. രാത്രി 10 മണിക്ക് ശേഷം ആറ് വണ്ടി പൊലീസ് അകമ്പടിയോടെയാണ് ബസ് നടക്കാവിൽ എത്തിച്ചത്. വിവരം രഹസ്യമായിരിക്കാൻ വേണ്ടി ഭരണപക്ഷ യൂണിയനിൽ ഉള്ളവരെ മാത്രമേ രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചുള്ളൂ എന്നും ആരോപണമുണ്ട്. ആവശ്യമായ ചില്ലും മറ്റ് സാമഗ്രികളും വൈകിട്ടോടെ തന്നെ വർക്ക് ഷോപ്പിൽ എത്തിച്ചിരുന്നു.

ബെംഗളൂരുവിൽ നിന്ന് ബസ് നിർമിച്ച സ്ഥാപനത്തിന്‍റെ ജീവനക്കാരും കോഴിക്കോട്ട് എത്തിയിരുന്നു. ബസ് കഴിഞ്ഞ ദിവസം മാനന്തവാ​ടി​യി​ൽ ച​ളി​യി​ൽ താ​ഴ്‌​ന്നിരുന്നു. മാനന്തവാടിയിലെ വേദിയായ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലാണ് ബസ് താഴ്‌ന്നത്. സുൽത്താൻ ബത്തേരിയിൽ നിന്ന് അഞ്ചരയോടെയാണ് മന്ത്രിമാരുടെ സംഘം മാനന്തവാടിയിൽ എത്തിയത്.

തിരക്ക് നിയന്ത്രിക്കാൻ സ്ഥാപിച്ച ബാരിക്കേഡിനിടയിലൂടെ ബസ് സ്റ്റേജിന് സമീപം എത്തിക്കാനായിരുന്നു ആദ്യ ശ്രമം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോൾ ടയറുകൾ ചെളിയിൽ പുതഞ്ഞ് ബസ് നിന്നു. ബസിന്റെ മുൻവശത്തെയും പിന്നിലെയും ടയറുകൾ ചെളിയിൽ താഴ്ന്നു പോയി. പോലീസ് ഉദ്യോഗസ്ഥരും കമാൻഡോകളും ബസ് തള്ളി ചെളിയിൽ നിന്ന്
പുറത്തേക്കെടുത്തു. പിന്നിലെ ടയറുകൾ ചെളിയില്‍ വളരെ താഴ്ന്നതിനാൽ കയർ ഉപയോഗിച്ച് വലിക്കേണ്ടിവന്നു.

 

Print Friendly, PDF & Email

Leave a Comment

More News