എറണാകുളം: ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ ജില്ലാ കൗൺസിൽ അംഗവും കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ ഭാസുരംഗനെ നെഞ്ചുവേദനയെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത്.
ഇന്നലെ കോടതി റിമാൻഡ് ചെയ്ത ഭാസുരംഗന്റെ ആരോഗ്യപ്രശ്നങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
അദ്ദേഹത്തിന് ശരിയായ ചികിത്സ ഉറപ്പാക്കാൻ ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകി. ഭാസുരംഗന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി റിമാൻഡ് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലപാടിന് അനുസൃതമായി, ആരോഗ്യവുമായി ബന്ധപ്പെട്ട പ്രത്യേക നിർദ്ദേശങ്ങളോടെ കോടതി അദ്ദേഹത്തെ റിമാൻഡ് ചെയ്യുകയായിരുന്നു.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഭാസുരംഗന്റെ മാറനല്ലൂരിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. അവര്‍ നേരത്തെ നടത്തിയ റെയ്ഡുകളെ തുടർന്നാണ് അദ്ദേഹത്തിന്റെ സ്വത്തുക്കൾ പരിശോധിച്ച് സീൽ ചെയ്തത്.