തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസിനെക്കുറിച്ചും മന്ത്രിപരിവാരങ്ങള്‍ യാത്ര ചെയ്യുന്ന ബസിനെക്കുറിച്ചുമുള്ള വാര്‍ത്തകളും വിവാദങ്ങളും പൊടിപൊടിക്കുമ്പോള്‍ അതിനെയെല്ലാം കടത്തിവെട്ടി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ വന്ദേഭാരത് യാത്ര സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. മന്ത്രിയുടെ യാത്രയിലുടനീളം യാത്രക്കാരുമായി പങ്കുവെച്ച നിമിഷങ്ങളും ചിത്രങ്ങളുമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്തതിന്റെ ചിത്രങ്ങൾ മന്ത്രി നിർമ്മല സീതാരാമൻ തന്നെയാണ് തന്റെ ഔദ്യോഗിക
എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഇതൊരു ‘സുഖകരമായ അനുഭവം’ എന്നും ‘യാത്രക്കാരുമായി ഇടപഴകാനുള്ള മികച്ച അവസരം’ എന്നും വിശേഷിപ്പിച്ച അവർ ട്രെയിൻ യാത്രയോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിച്ചു. യാത്രയ്ക്കിടെ നിരവധി സഹയാത്രികർ മന്ത്രി നിർമല സീതാരാമനൊപ്പം സെൽഫിയെടുത്തു.
കൊച്ചിയിൽ പുതുതായി പണികഴിപ്പിച്ച ആദായനികുതി ഓഫീസ് ആയകർ ഭവന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് മന്ത്രി വന്ദേ ഭാരത് ട്രെയിനിൽ കയറിയത്. യാത്ര കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നീണ്ടു, അവിടെ അവര്‍ മറ്റ് യാത്രക്കാർക്കൊപ്പം യാത്ര ചെയ്തു.
മന്ത്രിയുടെ ലാളിത്യത്തെ പ്രശംസിച്ച് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഫോട്ടോകൾ പങ്കുവച്ചു.
രാജ്യത്ത് സെമി-ഹൈസ്പീഡ് ട്രെയിനുകൾ അവതരിപ്പിച്ചതിന് റെയിൽവേ മന്ത്രാലയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മന്ത്രി അഭിനന്ദിച്ചു. ഒരു വർഷത്തിനു ശേഷമാണ് അതിലൊന്നിൽ യാത്ര ചെയ്യാൻ അവസരം ലഭിക്കുന്നത്. ജനപ്രിയമായതിനാൽ, ട്രെയിന്‍ ബുക്കിംഗ് എപ്പോഴും പൂര്‍ണ്ണമാണ്, മന്ത്രി കുറിച്ചു.
Taking a ride on #VandeBharat from Kochi to Thiruvanathapuram. Vande Bharat was introduced by @PMOIndia @narendramodi in September 2022. It is after a year that I have the opportunity to travel in one of them. Being popular, the train runs fully booked. Well done @RailMinIndia pic.twitter.com/YKOQF7OmNY
— Nirmala Sitharaman (@nsitharaman) November 24, 2023
Great opportunity to interact with passengers. Some pictures. #VandeBharat experience. @AshwiniVaishnaw @RailMinIndia pic.twitter.com/7jLby5iaWo
— Nirmala Sitharaman (@nsitharaman) November 24, 2023