രാശിഫലം (26-11-2023 ഞായര്‍)

ചിങ്ങം: നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത് ഐശ്വര്യപൂർണ്ണവും സൗഭാഗ്യപൂർണ്ണവുമായ ഒരു ദിവസം ആയിരിക്കും. എന്നാൽ ഇന്ന് നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഫലങ്ങൾ നേടുന്നതിന് പതിവിലും കൂടുതൽ പോരാടേണ്ടി വന്നേക്കാം. അല്ലെങ്കിൽ നിങ്ങളുടെ പുതിയ ആശയങ്ങളില്‍ വിരിഞ്ഞ പദ്ധതികള്‍ പ്രാവർത്തികമാക്കാൻ സാധാരണ എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം എടുത്തേക്കാം.

കന്നി: നിങ്ങള്‍ മുന്‍പ് ചെയ്‌ത പല കാര്യങ്ങള്‍ക്കും ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. നിങ്ങളുടെ കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം. എങ്കിലും അതിനോടനുബന്ധിച്ച ഏല്ലാ ഭാരവും പൂർണ്ണമായി വഹിക്കാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടാകില്ല. ഈ സാഹചര്യത്തില്‍ എപ്പോഴും ശാന്തത നിലനിര്‍ത്താൻ ശ്രമിക്കണം.

തുലാം: നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് ഇന്ന് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങളില്‍ കൂടുതൽ ഊന്നൽ നൽകും. സൗന്ദര്യ സംവർധക വസ്‌തുക്കളും, വസ്ത്രങ്ങളും വങ്ങാന്‍ അത്യന്തം തയ്യാറാവും.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക്‌ ലഭിക്കുമെന്ന് ഉറപ്പുള്ള ഭാഗ്യത്തെ നിങ്ങളുടെ അസ്സ്വസ്ഥവും ആക്രമണോത്സുകവുമായ രീതി നഷ്‌ടപ്പെടുത്തിയേക്കാം. തർക്കമുള്ള കാര്യങ്ങൾ വളരെ നിയന്ത്രിച്ച്‌ ചെയ്‌തില്ലെങ്കിൽ അത്‌ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. പക്ഷേ വൈകുന്നേരമാകുമ്പോഴേക്കും നിങ്ങളുടെ ഭാഗ്യം തെളിയുകയും ശാന്തിയും സമാധാനവുമായി മുന്നോട്ട്‌ പോകാൻ കഴിയുകയും ചെയ്യും.

ധനു: നിങ്ങളുടെ ഈ ദിവസം പ്രതീക്ഷയുടേയും സന്തോഷത്തിന്‍റെയുമാണ്. പുനഃപരിശോധന ആവശ്യപ്പെട്ട ഒരു ജോലി നിങ്ങൾക്കിന്ന് പെട്ടന്ന് വിജയകരമായി പൂർത്തിയാക്കാന്‍ സാധിക്കും. യുക്തിപരവും ഉചിതവുമായ തീരുമാനങ്ങൾകൊണ്ട്‌ അവസാനിക്കാത്ത ചില വിവാദങ്ങൾക്ക്‌ അവസാനം വരുത്താൻ കഴിയും.

മകരം: നിങ്ങളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന അഭികാമ്യമല്ലാത്ത ചില സംഭവങ്ങൾ ഇന്ന് നിങ്ങളെ അസ്വസ്ഥരാക്കും. ഉറക്കമില്ലായ്‌മ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നഷ്‌ടമുണ്ടാകാം. നിങ്ങളുടെ പ്രശസ്‌തിയെ വ്രണപ്പെടുത്തുന്ന സംഭവങ്ങളും സംഭവിക്കാൻ സാധ്യത.

കുംഭം: ഇപ്പോൾ, നിഷേധാത്മകചിന്തകളിൽ ഭൂരിഭാഗവും മാറി നിങ്ങളാകെ നന്നായിട്ടുണ്ടാകണം. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കുള്ളിൽ നിങ്ങൾ ആസ്വദിച്ച ഏറ്റവും മികച്ച ദിവസമായി ഇന്ന് മാറും. നിങ്ങൾക്ക് സന്തോഷവും, എളിമയും ഉണ്ടാകുകയും പുറത്തുപോകാനും സാമൂഹികമായി ഇടപെടാനും ആഗ്രഹമുണ്ടാവുകയും ചെയ്യും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ചെറിയ യാത്രകള്‍ നടത്താനും സാധ്യത.

മീനം: പണം അമിതമായി ചെലവാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ആരെയെങ്കിലും വേദനിപ്പിക്കുന്നത് ഒഴിവാക്കാനായി നിങ്ങളുടെ സംസാരത്തിലും ആവേശത്തിലും നിങ്ങൾക്ക് ഒരു ആത്മപരിശോധന നടത്തേണ്ടിവരും. മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ ദിവസം മുഴുവനും മിതമായിത്തന്നെ തുടരുന്നതായിരിക്കും. നിഷേധാത്മകമായ ചിന്തകൾ നിങ്ങളെ തകരാൻ അനുവദിക്കരുത്.

മേടം: ഇന്ന് നിങ്ങൾ നിങ്ങളുടെ ഓർമ്മകളുടെ ഇടവഴികളിലൂടെ സഞ്ചരിക്കുന്നതായിരിക്കും. ജോലികളിൽ ഇന്ന് പ്രസന്നത പ്രതിഫലിക്കുന്നതാണ്. ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക.

ഇടവം: ഇന്നത്തെ ദിവസം വിധിയ്ക്ക്‌ വിട്ടുകൊടുക്കാൻ നിങ്ങൾ നിർബന്ധിതര്‍ ആയിത്തീരും. പ്രതീക്ഷിച്ച ഫലങ്ങളല്ല ഇന്ന് കാത്തിരിക്കുന്നത്. നിങ്ങൾക്ക്‌ തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടി വരും. ഭയം കൂടാതെ ഈ ദിവസവും മറ്റ്‌ എല്ലാ ദിവസവും പോലെ കടന്നുപോകും.

മിഥുനം: ചെയ്യാനുദ്ധേശിക്കുന്ന കാര്യങ്ങളിലെല്ലാം പൂര്‍ണത കൊണ്ട് വരാന്‍ ശ്രമിക്കും. ശരിയായ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ പറ്റിയ ദിവസം. നിങ്ങൾക്ക് ശരിയായ ദിശയിൽ മുന്നോട്ടുപോകാൻ നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ പരിശ്രമങ്ങളിൽ കേന്ദ്രീകൃതമാണെന്നകാര്യം ഉറപ്പുവരുത്തുക.

കര്‍ക്കടകം: സങ്കീര്‍ണതകള്‍ നിറഞ്ഞ ഒരു ദിവസമാണ് നിങ്ങളെ കാത്തിരിക്കുന്നത്. നിങ്ങളുടെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. അമിത വൈകാരികതയോ അശക്തിയോ ഇല്ലെന്ന കാര്യം മനസിലാക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് മുൻപിൽ തളര്‍ന്ന് പോയേക്കും. ആരോഗ്യം, ഭക്ഷണ ശീലങ്ങൾ എന്നിവയിൽ നിങ്ങൾ ശ്രദ്ധ ചെലുത്തണം. ഭക്ഷണശീലങ്ങളിൽ ബോധപൂർവ്വം തന്നെ നിങ്ങള്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

Print Friendly, PDF & Email

Leave a Comment

More News