ഫിലഡെൽഫിയ – മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) യുടെ 2024 ലെഭാരവാഹികളെ തിരഞ്ഞെടുത്തു. അലക്സ് അലക്സാണ്ടർ, ജോൺ സാമുവൽ , ജെയിംസ് പീറ്റർഎന്നിവരടങ്ങുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻമാർ സുതാര്യമായ ഇലക്ഷൻ പ്രക്രിയയ്ക്ക് നേതൃത്വം നൽകി. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് കോമത്ത് ഫിലഡൽഫിയയിലെ മലയാളികൾക്കിടയിൽസുപരിചിതനാണ്. കഴിഞ്ഞവർഷം മാപ്പിന്റെ ഓണം വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമാക്കുന്നതിനെ മുഖ്യപങ്കുവഹിച്ചത് ശ്രീജിത്ത് ആണ്. നല്ലൊരു കലാകാരൻ കൂടിയായ അദ്ദേഹം ഐടി രംഗത്ത് പ്രവർത്തിക്കുന്നു. ജനറൽ സെക്രട്ടറി ബെൻസൺ വര്ഗീസ് പണിക്കർ രണ്ടു പതിറ്റാണ്ടായി ഫിലഡൽഫിയയിലെ നിറസാന്നിധ്യമാണ്. സാമൂഹ്യ സംസ്കാരികആത്മീയ രംഗത്ത് തൻറെ തായ് വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ്ബെൻസൺ.
ട്രഷാറർ ആയി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് കുരുവിള (സാജൻ ) ഫിലഡൽഫിയ മലയാളികൾക്ക്സുപരിചിതനാണ്. സ്വതസിദ്ധമായ പുഞ്ചിരി കൊണ്ട് തൻറെ സാന്നിധ്യം മറ്റുള്ളവർക്ക് ഉപകാരപ്പെടുത്തുന്നസാജൻ എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ ചാരിറ്റി കോഡിനേറ്റർ കൂടിയാണ്.
മറ്റു ഭാരവാഹികൾ വൈസ് പ്രസിഡണ്ട് കൊച്ചുമോൻ വയലത്തു , സെക്രട്ടറി സ്റ്റാൻലി ജോൺ ,അക്കൗണ്ടൻറ്ജിജു കുരുവിള , ബോർഡ് ഓഫ് ട്രസ്റ്റീസ് തോമസ് ചാണ്ടി , ഷാലു പുന്നൂസ്.
ചെയർ പേഴ്സൺ – ആർട്സ് മില്ലി ഫിലിപ്പ് , സ്പോർട്സ് ലിജോ ജോർജ് , യൂത്ത് സാഗർ ജോൺസ്, പി ആർ ഓസജു വർഗീസ്,എജുക്കേഷൻ ആൻഡ് ഐ ടി ഫെയ്ത്ത് എൽദോ, മാപ്പ് ഐസിസി ഫിലിപ്പ് ജോൺ, ചാരിറ്റി ആൻഡ് കമ്മ്യൂണിറ്റി ലിബിൻ കുര്യൻ പുന്നശ്ശേരിയിൽ, ലൈബ്രറി ജോൺസൺ മാത്യു, ഫണ്ട് റൈസിംഗ്തോമസുകുട്ടി വർഗീസ്, മെബർഷിപ് എൽദോ വര്ഗീസ് , വിമെൻസ് ഫോറം ദീപ തോമസ് എന്നിവരാണ്. പുതിയകമ്മിറ്റി മെംബേർസ് ആയി ഏലിയാസ് പോൾ, അനു സ്കറിയ, ബിനു ജോസഫ്, ദീപു ചെറിയാൻ , ജെയിംസ്പീറ്റർ, ലിസി തോമസ്, മാത്യു ജോർജ്, റോജിഷ് സാമുവൽ, റോയ് വര്ഗീസ്,സാബു സ്കറിയ, സന്തോഷ് ഫിലിപ്പ്, ഷാജി സാമുവൽ , സിജു ജോൺ, സോബി ഇട്ടി, വിൻസെന്റ് ഇമ്മാനുവൽ ഓഡിറ്റേഴ്സ് ആയി ജേക്കബ് സിഉമ്മൻ, മാർഷൽ വര്ഗീസ് എന്നിവരെ തെരെഞ്ഞെടുത്തു എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും മികച്ച ടീമിനെയാണ് ഈ വർഷം ലഭിച്ചിരിക്കുന്നത് എന്നും 2024 വൈവിധ്യങ്ങളായപ്രവർത്തനശൈലിയിൽ കൂടി നൂതന ആശയങ്ങൾ നടപ്പാക്കുവാൻ ശ്രമിക്കുന്നതാണെന്നും അതിന് എല്ലാമലയാളി സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി പ്രസിഡണ്ട് ശ്രീജിത്ത് കോമത്ത്പ്രസ്താവനയിൽ അറിയിച്ചു.