ജനീവ: സിറിയയിലെ ഗോലാൻ കുന്നുകളിൽ നിന്ന് ഇസ്രയേൽ പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലി പ്രമേയം പുതുക്കി. ഈ നിർദ്ദേശത്തെ അനുകൂലിച്ച് 91 വോട്ടും എതിർത്ത് എട്ട് വോട്ടും ലഭിച്ചപ്പോൾ 62 പേർ വോട്ട് ചെയ്തില്ല. 1967 മുതൽ ഇസ്രായേൽ കൈവശപ്പെടുത്തിയിരിക്കുന്ന സിറിയൻ ഗോലാനിൽ നിന്ന് ഇസ്രായേൽ പിന്മാറാത്തതിൽ യുഎൻ അംഗരാജ്യങ്ങൾ അതീവ ആശങ്കാകുലരാണെന്ന് പ്രമേയത്തില്‍ പറഞ്ഞു.
1967 മുതൽ സിറിയൻ ഗോലാനിലെ ഇസ്രായേൽ സെറ്റിൽമെന്റ് നിർമ്മാണവും മറ്റ് പ്രവർത്തനങ്ങളും നിയമവിരുദ്ധമാണെന്ന് പ്രമേയം പ്രഖ്യാപിച്ചു