അബുദാബി: ദുബായ് പ്രോപ്പർട്ടി ഡെവലപ്പർ വാസൽ ചൈന സ്റ്റേറ്റ് കൺസ്ട്രക്ഷൻ എൻജിനീയറിംഗ് കോർപ്പറേഷന് അമേരിക്കയിലെ ലാസ് വെഗാസ് മാതൃകയിൽ ‘ദി ഐലൻഡ്’ എന്ന പേരിൽ പദ്ധതി നിർമിക്കുന്നതിനുള്ള കരാർ നൽകി. 2028 അവസാനത്തോടെ ഇത് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
റിപ്പോർട്ട് പ്രകാരം, 4.4 ബില്യൺ ദിർഹമാണ്മൂ 2017 ന് ശേഷം യുഎഇയിലെ ഏറ്റവും വലിയ ഈ നിർമ്മാണത്തിന്റെ മൂല്യം.
ഉം സുഖീമിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ് പദ്ധതിയിൽ ഹോട്ടലുകൾ, റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകൾ, ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, വിനോദ വേദികൾ എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
MGM, Bellagio, Aria തുടങ്ങിയ ലാസ് വെഗാസ് ഹോട്ടൽ ബ്രാൻഡുകൾ ഉൾപ്പെടുന്ന 10.5 ഹെക്ടർ ദ്വീപിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്.
മൂന്ന് ഹോസ്പിറ്റാലിറ്റി ബ്രാൻഡുകൾ ലോകമെമ്പാടും കാസിനോകൾ നടത്തുന്നതിനാൽ, ‘ദി ഐലൻഡിന്’ ഒരെണ്ണം ഉണ്ടായിരിക്കുമെന്ന് ഊഹിക്കപ്പെടുന്നു.
ഈ വർഷം ഏപ്രിലിൽ , റാസൽ ഖൈമ യു എ ഇയിലെ ആദ്യത്തെ ഓഫ്-ഷോർ കാസിനോ വിൻ അൽ മർജാൻ ദ്വീപ് വഴി നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. 2027 ന്റെ തുടക്കത്തിൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന മൾട്ടി ബില്യൺ ഡോളർ പദ്ധതിയാണിത്.