ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലം അനുസരിച്ച് രാജസ്ഥാനിൽ ബിജെപിയാണ് മുന്നിൽ. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. തെലങ്കാനയിൽ പ്രാരംഭ സൂചനകൾ ബിആർഎസിന് അനുകൂലമാണ്.
രാജസ്ഥാനിൽ 6 സീറ്റുകളിൽ ബിജെപി മുന്നേറുമ്പോൾ 5 സീറ്റുകളിൽ കോൺഗ്രസാണ് മുന്നിൽ. മദ്ധ്യപ്രദേശിൽ 8 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുമ്പോൾ 5 സീറ്റുകളിലാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. ഛത്തീസ്ഗഢിൽ ബിജെപിയും കോൺഗ്രസും 5 വീതം സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. തെലങ്കാനയിൽ ബി ആർ എസും കോൺഗ്രസും 3 വീതം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു.
എക്സിറ്റ് പോൾ ഫലങ്ങളിൽ മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നേറ്റമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഛത്തീസ്ഗഢിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും നിലവിൽ ബിജെപിയാണ് മുന്നിൽ. തെലങ്കാനയിൽ കോൺഗ്രസും ബി ആർ എസും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.